മാഞ്ചസ്റ്ററില്‍ പുതിയ താരം സിര്‍ക്‌സി 11ആം നമ്പര്‍ ജേഴ്‌സി അണിയും

സിര്‍ക്‌സി ക്ലബില്‍ 11ആം നമ്പര്‍ ജേഴ്‌സി അണിയും. താരത്തിന്റെ ജേഴ്‌സി നമ്പര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

author-image
anumol ps
New Update
zirkzee

zirkzee

Listen to this article
0.75x1x1.5x
00:00/ 00:00


ആംസ്റ്റര്‍ഡാം: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ ഡച്ച് താരം ജോഷുവ സിര്‍ക്‌സി ക്ലബില്‍ 11ആം നമ്പര്‍ ജേഴ്‌സി അണിയും. താരത്തിന്റെ ജേഴ്‌സി നമ്പര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇപ്പോള്‍ കമ്മ്യൂണിറ്റി ഷീല്‍ഡിനായി തയ്യാറെടുക്കുകയാണ് യുണൈറ്റഡ്. അടുത്ത ആഴ്ച കമ്മ്യൂണിറ്റി ഷീല്‍ഡില്‍ സിര്‍ക്‌സി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി അരങ്ങേറ്റം കുറിക്കും എന്ന് പ്രതീക്ഷിക്കുന്നു. 

അവസാന സീസണില്‍ റാസ്മസ് ഹൊയ്‌ലുണ്ട് ആയിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡഡിന്റെ 11ആം നമ്പര്‍. ഹൊയ്‌ലുണ്ട് 9ആം നമ്പറിലേക്ക് ഈ സീസണില്‍ മാറിയിരുന്നു. ഇതാണ് സിര്‍ക്‌സിക്ക് 11ആം നമ്പര്‍ കിട്ടാന്‍ കാരണം. മുമ്പ് റയാന്‍ ഗിഗ്‌സ് രണ്ട് ദശകത്തില്‍ അധികം കാലം അണിഞ്ഞിട്ടുള്ള ജേഴ്‌സി ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ നമ്പര്‍ 11 ജേഴ്‌സി.

zirkzee