0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
കൊച്ചി: പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോജിസ്റ്റിക് കമ്പനിയായ സിറ്റിക്സ് ലോജിസ്റ്റിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ന്യൂഡൽഹി ആസ്ഥാനമായ കോൾഡ് ചെയിൻ, വിതരണ കമ്പനിയായ ഉദ്ഗം ലോജിസ്റ്റിക്സിനെ ഏറ്റെടുത്തു. കോവിഡ് ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ചാണ് സിറ്റിക്സ് ലോജിസ്റ്റിക് വിജയപാതയിൽ ഒരു ചുവട് കൂടി മുന്നോട്ട് വച്ചത്. മൂന്ന് മാസം മുൻപ് നൂതന ലോജിസ്റ്റിക്സ് സ്റ്റാർട്ടപ് ആയ ക്വിഫേഴ്സിനെ സിറ്റിക്സ് ഏറ്റെടുത്തിരുന്നു. മൂന്ന് മാസത്തിനുള്ളിൽ രണ്ടാമത്തെ കമ്പനിയെയാണ് സിറ്റിക്സ് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ആഗോള 3 പി എൽ വിപണിയിൽ ഉയരങ്ങൾ കീഴടക്കുവാനും 25 ബില്യൺ ഡോളർ കോൾഡ് ചെയിൻ വിപണിയിലേക്ക് കടക്കുവാനും ഉദ്ഗം ലോജിസ്റ്റിക്സിന്റെ ഏറ്റെടുക്കൽ സിറ്റിക്സിനെ സഹായിക്കും. ഉദ്ഗമിന്റെ അത്യാധുനിക താപനില നിയന്ത്രിത (കോൾഡ് ചെയിൻ) പരിഹാരങ്ങളുള്ള മാർക്കറ്റ് പൊസിഷനിംഗ്, സിറ്റിക്സ് സൊല്യൂഷൻസിനു പുതിയ വിപണിയിലേക്ക് ചുവടു വയ്ക്കാൻ സഹായിക്കും. ഈ സ്ഥാപനങ്ങളുടെ സംയുക്ത പ്രവർത്തനങ്ങളിലൂടെ ഇരു കമ്പനികൾക്കും വലിയ അവസരങ്ങൾ തുറന്നു കിട്ടും.
Share this article
If you liked this article share it with your friends.they will thank you later