നായകനും പ്രതിനായകനും?കങ്കുവയിൽ  ഇരട്ടവേഷത്തിൽ സൂര്യ, പുതിയ പോസ്റ്റർ പുറത്ത്

ചിത്രത്തിൽ ഇരട്ട വേഷത്തിൽ എത്തുമെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററാണ് താരം ഇൻസ്റ്റാഗ്രാമിലും എക്‌സിലും പങ്കുവെച്ചത്.ഇതോടെ കൂടുതൽ ആവേശത്തിലും പ്രതീക്ഷയിലുമാണ് ആരാധകരും. 

author-image
Greeshma Rakesh
Updated On
New Update
SURIYA

actor suriya confirms double role in kanguva with new poster

Listen to this article
0.75x 1x 1.5x
00:00 / 00:00

സംവിധായകൻ ശിവയ്‌ക്കൊപ്പം തൻ്റെ വരാനിരിക്കുന്ന ചിത്രമായ കങ്കുവയുടെ പുതിയ പോസ്റ്റർ പങ്കുവച്ച് സൂര്യ.ചിത്രത്തിൽ ഇരട്ട വേഷത്തിൽ എത്തുമെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററാണ് താരം ഇൻസ്റ്റാഗ്രാമിലും എക്‌സിലും പങ്കുവെച്ചത്.ഇതോടെ കൂടുതൽ ആവേശത്തിലും പ്രതീക്ഷയിലുമാണ് ആരാധകരും. 

പോസ്റ്ററിൽ സൂര്യയെ രണ്ട് വ്യത്യസ്ത വേഷങ്ങളിൽ കാണാം.പോസ്റ്ററിൽ നീളമേറിയ മുടിയോടെ യോദ്ധാവിനോട് സാമ്യമുള്ള വസ്ത്രം ധരിച്ച് ദേഹമാസകലം പച്ചകുത്തി, കൈയിൽ വാളുമായി നിൽക്കുന്ന സൂര്യയേയും കോട്ടും സ്യൂട്ടും ധരിച്ച്  കൈയിൽ തോക്കുമായി നിൽക്കുന്ന സൂര്യയേയും കാണാം.രണ്ട് അവതാരങ്ങളും മുഖാമുഖം നിൽക്കുന്നതായും പോസ്റ്ററിൽ കാണാം. ഇതുവരെ റിലീസ് തീയതി വെളിപ്പെടുത്താത്ത ചിത്രം  2024ൽ പുറത്തിറങ്ങുമെന്നാണ് പോസ്റ്ററിൽ നിന്ന് മനസിലാകുന്നത്.പോസ്റ്ററിൽ വിവിധ ഭാഷകളിൽ ഹാപ്പി അംബേദ്കർ ജയന്തി എന്നും കുറിച്ചിട്ടുണ്ട്.

ദിഷ പടാനിയുടെയും ബോബി ഡിയോളിൻ്റെയും തമിഴിലെ അരങ്ങേറ്റ ചിത്രമാണ് കങ്കുവ . വെട്രി പളനിസാനി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ സംഗീതം ദേവി ശ്രീ പ്രസാദാണ് നിർവ്വഹിക്കുന്നത്. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്തിടെയാണ് ചിത്രത്തിന്റെ  ടീസർ ചലച്ചിത്ര നിർമ്മാതാക്കൾ പുറത്തിറക്കിയത്.

ഒരു സൈന്യത്തെ യുദ്ധത്തിലേക്ക് നയിക്കുന്ന ശക്തനായ പോരാളിയായ സൂര്യയെ ടീസറിൽ കാണാം. കങ്കുവ സാധാരണ പ്രേക്ഷകർക്ക് ഒരു പുതിയ ദൃശ്യാനുഭവം നൽകുമെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. മനുഷ്യ വികാരങ്ങളും ശക്തമായ പ്രകടനങ്ങളും ഇതുവരെ കാണാത്ത ആക്ഷൻ സീക്വൻസുകളും ചിത്രത്തിൻ്റെ കാതൽ ആയിരിക്കുമെന്നും അണിയറപ്രവർത്തകർ പറയുന്നു. 10 വ്യത്യസ്ത ഭാഷകളിലായി 3ഡിയിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

 

movie news tamil movie news kanguva actor suriya