അജിത്തിൻറെ 'ഗുഡ് ബാഡ് അഗ്ലി'യിൽ ബോളിവുഡിൽ നിന്നൊരു വില്ലൻ; ബോബി ഡിയോളും ജോൺ എബ്രഹാമും പരിഗണനയിൽ

സിനിമയിൽ അജിത്ത് ട്രിപ്പിൾ റോളിലെത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.

author-image
Rajesh T L
New Update
bad ugly
Listen to this article
0.75x1x1.5x
00:00/ 00:00

ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന  ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത് .  ഇന്ത്യയിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സാണ് സിനിമ നിർമ്മിക്കുന്നത്. എന്നാൽ ഇപ്പോൾ സിനിമയിലേക്ക് അണിയറപ്രവർത്തകർ ബോളിവുഡിൽ നിന്നും ഒരു വില്ലനെ തേടുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

എന്നാൽ ബോളിവുഡ് താരങ്ങളായ ജോൺ എബ്രഹാമിനെയും ബോബി ഡിയോളിനെയും ഗുഡ് ബാഡ് അഗ്ലി ടീം സമീപിച്ചതായാണ് റിപ്പോർട്ടുകൾ.ഇരുവരും ചിത്രത്തിൽ ഉണ്ടോ എന്ന സംശയത്തിലാണ് ആരാധകർ. 

സിനിമയിൽ അജിത്ത് ട്രിപ്പിൾ റോളിലെത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. സിനിമയുടെ പേര്  പോലെ മൂന്ന് വ്യത്യസ്ത സ്വഭാവമുളള കഥാപാത്രങ്ങളെയാകും നടൻ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ.2025 പൊങ്കൽ റിലീസിനായാണ് ചിത്രം തയ്യാറെടുക്കുന്നത്.

2006 ൽ പുറത്തിറങ്ങിയ വരലാറ് എന്ന സിനിമയിലാണ് അജിത് ആദ്യമായി  മൂന്ന് വേഷങ്ങളിലെത്തുന്നത്. 2010 ൽ പുറത്തിറങ്ങിയ അസൽ എന്ന സിനിമയിൽ നടൻ അവസാനമായി ഡബിൾ റോളിലെത്തിയിരുന്നു.ഇപ്പോൾ 18 വർഷങ്ങൾക്കിപ്പുറമാണ് നടൻ ട്രിപ്പിൾ റോളിലെത്തുന്നത്.

ജൂണില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും.  എഡിറ്റർ - വിജയ് വേലുകുട്ടി, സ്റ്റണ്ട് - സുപ്രീം സുന്ദർ , ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - ദിനേശ് നരസിംഹൻ.

good bad ugly john abraham ajith kumar