വിജയ്‍ക്ക് അജിത്തിന്റെ ചെക്ക്, 13 വര്‍ഷം മുന്നത്തെ മെഗാഹിറ്റും വീണ്ടുമെത്തുന്നു

അജിത്ത് നായകനായി 68 കോടിയിലധികം കളക്ഷൻ നേടിയ ഹിറ്റാണ് വീണ്ടുമെത്തുന്നത്.

author-image
Sukumaran Mani
New Update
Ajith Mankatha

Ajith

Listen to this article
0.75x 1x 1.5x
00:00 / 00:00

അടുത്തകാലത്ത് തമിഴ്‍നാട്ടില്‍ നിരവധി ഹിറ്റ് സിനിമകളാണ് വീണ്ടും റിലീസാകുന്നത്. അക്കൂട്ടത്തിലേക്ക് എത്തുകയാണ് അജിത്തിന്റെ മങ്കാത്തയും. അജിത്ത് നായകനായ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മങ്കാത്ത. മങ്കാത്ത മെയ്‍ ഒന്നിന് വീണ്ടും തിയറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

അജിത്തിന്റെ മങ്കാത്ത ഒരുങ്ങിയത് 24 കോടി രൂപയിലായിരുന്നു. മങ്കാത്ത നേടിയത് ഏതാണ് 68 കോടി രൂപയിലധികമാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മങ്കാത്ത വീണ്ടും റിലീസ് ചെയ്യുമ്പോള്‍ തിയറ്ററുകളില്‍ ആവേശപ്പൂരമായിരിക്കുമെന്ന് ഉറപ്പ്.  സംവിധാനം നിര്‍വഹിച്ചത് വെങ്കട് പ്രഭുവാണ്. ധയാനിധി അളഗിരിയും വിവേക് രത്‍നവേലുമാണ് ചിത്രം നിര്‍മിച്ചത്.  അര്‍ജുൻ, തൃഷ. അഞ്‍ജലി, വൈഭവ്, ആൻഡ്രിയ, അശ്വിൻ, പ്രേംജി അമരൻ, മഹത് രാഘവേന്ദ്ര, ജയപ്രകാശ്, അരവിന്ദ് ആകാശ് എന്നിവരും മങ്കാത്തയില്‍ വേഷമിട്ടിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് ശക്തി ശരവണനും സംഗീതം യുവൻ ശങ്കര്‍ രാജയും ആണ്.

വിജയ് നായകനായ ഗില്ലിയും വീണ്ടും തിയറ്ററുകളിലേക്ക് എത്താൻ തയ്യാറെടുത്തിരിക്കുകയാണ്. ഏപ്രില്‍ 20നാണ് വിജയ് നായകനായ ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തുക. തൃഷ നായികയായി എത്തിയ വിജയ് ചിത്രമാണ് ഗില്ലി. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ധരണിയാണ്.

അജിത്ത് നായകനായി വിഡാ മുയര്‍ച്ചി സിനിമയാണ് ഇനി പുതുതായി പ്രദര്‍ശനത്തിന് എത്താനുള്ളത്. അജിത്ത് നായകനാകുന്ന വിഡാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് നേടിയപ്പോള്‍ ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സൗത്തും സാറ്റലൈറ്റ് റൈറ്റ്‍സ് സണ്‍ ടിവിയുമാണ് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അജിത്തിന്റെ നായികയായി എത്തുന്നത് തൃഷയാണ്. സംവിധായകൻ മഗിഴ് തിരുമേനിയുടെ പുതിയ ചിത്രമായ വിഡാ മുയര്‍ച്ചിയിലൂടെ അജിത്ത് വീണ്ടും തമിഴകത്ത് മുൻനിരയില്‍ എത്തും എന്നുമാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.

tamil cinema cinema news actorvijay ajith kumar