/kalakaumudi/media/media_files/gzyTjPm3E8C5ExVXLE1j.jpg)
chiyaan 62 latest update by vikram
പ്രഖ്യാപനം മുതൽ ആരാധകർ ഏറെ പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ' ചിയാൻ 62 '.ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകൾക്കായി ആരാധകർ എപ്പോഴും ആകാംശയോടെ കാത്തിരിക്കാറുണ്ട്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ വിക്രം. 'ടു മോർ ഡേയ്സ് ടു ഗോ' എന്ന ടാഗ്‌ലൈനോടെയുള്ള ചിത്രത്തിന്റെ പോസ്റ്റർ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.
രണ്ട് ദിവസം കഴിഞ്ഞ് ഏപ്രിൽ 17ന് വിക്രമിന്റെ പിറന്നാൾ ദിനമാണ്.അന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിടുമെന്നും ടൈറ്റിൽ ടീസർ പുറത്തുവിടുമെന്നുമാണ് റിപ്പോർട്ടുകൾ.
അതെസമയം ചിത്രത്തിന്റെ ഷൂട്ടിങ് 17 ന് ആരംഭിക്കുമെന്നും ചില അഭ്യൂഹങ്ങളുണ്ട്. മലയാളികളുടെ പ്രിയതാരം സുരാജ് വെഞ്ഞാറമൂടിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'ചിയാൻ 26'. പ്രധാനകഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്.
'പന്നൈയാരും പത്മിനിയും, സേതുപതി, സിന്ധുബാദ്, വൻ ജനപ്രീതിയാർജിച്ച ചിത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ എസ് യു അരുൺ കുമാറാണ് ചിയാൻ 62 സംവിധാനം ചെയ്യുന്നത്.
നേരത്തെ ചിത്രത്തിലെ വിക്രമിന്റെ ലുക്ക് പുറത്ത് വന്നിരുന്നു. സംവിധായകൻ ശങ്കറിൻ്റെ മൂത്ത മകൾ ഐശ്വര്യ ശങ്കറിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് വിക്രമിന്റെ പുതിയ ലുക്ക് പുറത്ത് വന്നത്. സ്റ്റൈലിഷ് ലുക്കിൽ താടി വളർത്തിയാണ് വിക്രമാണ് വിവാഹാഘോഷത്തിനെത്തിയത്.
ചിത്രത്തിന്റെ താൽക്കാലിക നാമമാണ് 'ചിയാൻ 62'. എച്ച്ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബുവാണ് നിർമ്മിക്കുന്നത്.ചിത്രത്തിൻ്റെ ഷൂട്ടിംഗ് 2024 ഏപ്രിലിൽ ആരംഭിക്കുമെന്ന് മാർച്ചിൽ പ്രൊഡക്ഷൻ ഹൗസും സ്ഥിരീകരിച്ചിരുന്നു.സർപട്ട പരമ്പരൈ' എന്ന ചിത്രത്തിലെ മറിയാമ്മയെ ഗംഭീരമാക്കി വലിയ പ്രേക്ഷക പ്രശംസ നേടിയ ദുഷാര വിജയൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
രായൻ, വേട്ടൈയ്യൻ തുടങ്ങിയ സിനിമകളി ദുഷാര അഭിനയിച്ചു വരികയാണ്. എസ് ജെ സൂര്യയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. തേനി ഈശ്വർ ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജി വി പ്രകാശ് കുമാർ ആണ്. ഈ ഘടകങ്ങളും ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷയേറ്റുന്നുണ്ട്.