ഞെട്ടിച്ച് ചിയാൻ

വീര ധീര സൂരൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

author-image
Sukumaran Mani
New Update
Vikram

Chiyaan Vikraam

Listen to this article
0.75x 1x 1.5x
00:00 / 00:00

ചിയാൻ വിക്രം നായകനാകുന്ന പുതിയ ചിത്രത്തിന് പേരിട്ടു. വീര ധീര സൂരൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുമ്പോള്‍ സംവിധാനം എസ് യു അരുണ്‍ കുമാറാണ്. വീര ധീര സൂരന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടത് ആരാധരെ ആവേശത്തിലാക്കി മാറ്റിയിട്ടുണ്ട്.

ആക്ഷനും പ്രാധാന്യം നല്‍കുമ്പോള്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വീര ധീര സൂരനില്‍ ഉണ്ടാകും എന്ന് ഉറപ്പാണ്. ചിയാൻ വിക്രം നിറഞ്ഞാടുന്ന വരാനിരിക്കുന്ന ചിത്രത്തില്‍ ദുഷറ വിജയനും നിര്‍ണായക വേഷത്തിലുണ്ടാകും. വിക്രമിന്റെ വീര ധീര സൂര സിനിമയില്‍ ഛായാഗ്രാഹകൻ തേനി ഈശ്വര്‍ ആണ്.  ജി വി പ്രകാശ് കുമാറിന്റെ സംഗീതത്തിനും വീര ധീര സൂരനില്‍ പ്രാധാന്യം ഉണ്ടാകും എന്ന് ഉറപ്പാണ്.

ചിയാൻ വിക്രം നായകനായി വരാനിരിക്കുന്ന ചിത്രം തങ്കലാനാണ്. പ്രകടനത്തില്‍ വിക്രം വീണ്ടും വിസ്‍മയിപ്പിക്കുന്ന ചിത്രമായിരിക്കും തങ്കലാൻ എന്ന് പ്രതീക്ഷിക്കപ്പെടുമ്പോള്‍ മാളവിക മോഹനനും പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന സ്‍ത്രീ വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ജി വി പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്. ഛായാഗ്രാഹണം എ കിഷോറാണ്.

 

സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം. ഉയര്‍ന്ന ബജറ്റിലുള്ളതാകും വിക്രമിന്റെ തങ്കലാൻ സിനിമ എന്നാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ തന്നെ വ്യക്തമാക്കിയത്. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് 'തങ്കലാൻ' എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

chiyaan vikram Chiyaan