സംവിധായകൻ ശങ്കറിന്റെ മൂത്തമകൾ ഐശ്വര്യ വിവാഹിതയായി; ചടങ്ങിൽ അണിനിരന്ന് തമിഴ് സിനിമാ ലോകം

അറ്റ്‍ലിയാണ് വിവാഹച്ചടങ്ങുകൾക്കു നേതൃത്വം നൽകിയത്.ശങ്കറിന്റെ അസോഷ്യേറ്റ് ആയി വർഷങ്ങൾ പ്രവർത്തിച്ച ശേഷമാണ് ‘രാജാറാണി’ എന്ന സിനിമയിലൂടെ അറ്റ്‌ലി സ്വതന്ത്ര സംവിധായകനാകുന്നത്.

author-image
Greeshma Rakesh
New Update
marr

സൂര്യയും കാർത്തിക്കും വിവാഹ ചടടങ്ങിൽ പങ്കെടുത്തു

Listen to this article
0.75x1x1.5x
00:00/ 00:00

സംവിധായകൻ ശങ്കറിന്റെ മൂത്തമകൾ ഐശ്വര്യ വിവാഹിതയായി.ശങ്കറിന്റെ സഹ സംവിധായകനായ തരുൺ കാർത്തിക്കാണ് വരൻ.സെലിബ്രിറ്റികളും രാഷ്ട്രീയ പ്രമുഖരുമടക്കം നിരവധിപേരാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. മുഖ്യമന്ത്രി സ്റ്റാലിൻ, നടൻമാരായ രജനികാന്ത്, കമൽഹാസൻ, വിക്രം, നയൻതാര, വിഘ്നേശ് ശിവൻ, സൂര്യ, കാർത്തി, മണിരത്നം, സുഹാസിനി തുടങ്ങിയവര ചടങ്ങിൽ പങ്കെടുത്തു. 

അതെസമയം അറ്റ്‍ലിയാണ് വിവാഹച്ചടങ്ങുകൾക്കു നേതൃത്വം നൽകിയത്.അതിഥികൾക്കു വേണ്ട കാര്യങ്ങൾ നോക്കി സൗകര്യം ഒരുക്കിയതും അറ്റ്ലിയായിരുന്നു. ശങ്കറിന്റെ അസോഷ്യേറ്റ് ആയി വർഷങ്ങൾ പ്രവർത്തിച്ച ശേഷമാണ് ‘രാജാറാണി’ എന്ന സിനിമയിലൂടെ അറ്റ്‌ലി സ്വതന്ത്ര സംവിധായകനാകുന്നത്.

ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. 2021 ജൂണിൽ ക്രിക്കറ്റ് താരം രോഹിത് ദാമോദരനുമായായിരുന്നു ഐശ്വര്യയുടെ ആദ്യ വിവാഹം.എന്നാൽ പോക്സോ കേസിൽ ആരോപണവിധേയനായി രോഹിത് അറസ്റ്റിലായതോടെ ഇരുവരും വിവാഹമോചിതരായി.  രണ്ടു മാസത്തെ ആയുസ്സേ ഇവരുടെ വിവാഹ ജീവിതത്തിന് ഉണ്ടായിരുന്നുള്ളൂ. 

മൂന്നു മക്കളാണ് ശങ്കറിന്. ഐശ്വര്യയും അതിഥിയും ഡോക്ടർമാരാണ്. മകൻ അർജിത്ത്. ശങ്കറിന്റെ ഇളയമകൾ അതിഥി മാത്രമാണ് സിനിമയിലേക്ക് എത്തിയത്. ശങ്കറിന്റെ ഏറ്റവും പുതിയ സിനിമ ഇന്ത്യൻ ടുവിന്റെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞു. ജൂണിലാണ് സിനിമ റിലീസ് ആകുന്നത്.

marriage tamil movie news director shankar aiswarya