ജയം രവി ചിത്രം 'ജീനി ! ഫസ്റ്റ് ലുക്ക് പുറത്ത്...

ജയം രവിയുടെ 32-ാമത്തെ ചിത്രമായ 'ജീനി' ജയം രവിയുടെ ബി​ഗ് ബജറ്റ് ചിത്രമാണ്. 100 കോടി രൂപ മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ലോഞ്ചിങ് ചെന്നൈയിൽ വെച്ചാണ് നടന്നത്.

author-image
Rajesh T L
Updated On
New Update
genie movie

genie movie

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ജയം രവിയെ നായകനാക്കി​ അർജുനൻ ജൂനിയർ സംവിധാനം ചെയ്യുന്ന 'ജീനി'യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. പ്രശസ്ത പ്രൊഡക്ഷൻ ഹൗസായ വെൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ ഗനേഷാണ് ചിത്രം നിർമ്മിക്കുന്നത്. കല്യാണി പ്രിയദർശനാണ് നായിക. കീർത്തി ഷെട്ടി, വാമിഖ ഗബ്ബി, ദേവയാനി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായ് ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിന് എ ആർ റഹ്മാനാണ് സംഗീതം പകരുന്നത്. 

ജയം രവിയുടെ 32-ാമത്തെ ചിത്രമായ 'ജീനി' ജയം രവിയുടെ ബി​ഗ് ബജറ്റ് ചിത്രമാണ്. 100 കോടി രൂപ മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ലോഞ്ചിങ് ചെന്നൈയിൽ വെച്ചാണ് നടന്നത്. പ്രശസ്‌ത ചലച്ചിത്ര നിർമ്മാതാവ് മിഷ്‌കിൻറെ മുൻ അസോസിയേറ്റായിരുന്ന അർജുനൻ ജൂനിയറിന്റെ ആദ്യ സിനിമയായ ഈ ചിത്രം വെൽസ് ഇന്റർനാഷണലിന്റെ 25-ാമത്തെ സംരംഭമാണ്.  

 

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: അശ്വിൻ കുമാർ കെ, ക്രിയേറ്റിവ് പ്രൊഡ്യുസർ: കെ ആർ. പ്രഭു, ഛായാഗ്രഹണം: മഹേഷ് മുത്തുസ്വാമി, ചിത്രസംയോജനം: പ്രദീപ് ഇ രാഘവ് ('ലവ് ടുഡേ' ഫെയിം), കലാസംവിധാനം: ഉമേഷ് ജെ കുമാർ, ആക്ഷൻ: യാനിക്ക് ബെൻ, പിആർഒ: ശബരി.

movie news jayam ravi genie