കേരളമാകെ 'ഗില്ലി'യുടെ രാജകീയ റിലീസ്

author-image
Sukumaran Mani
Updated On
New Update
Ghilli movie

Ghilli movie

Listen to this article
0.75x 1x 1.5x
00:00 / 00:00

ദളപതിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്ന് ഗില്ലി സംസ്ഥാന വ്യാപകമായി റിലീസിനെത്തുകയാണ്. കേരളത്തിലെ മുഴുവൻ ജില്ലകളിലും റീ റിലീസ് ചെയ്യുന്ന ഒരു തമിഴ് ചിത്രം ഒരു പക്ഷെ ഗില്ലിയായിരിക്കും. രാജകീയമായ റിലീസാണ് ഗില്ലിയുടേത്. തമിഴ്‌നാട്ടിൽ ഇതിനകം അഡ്വാൻസ് ബുക്കിങ്ങിലൂടെ ഒരു കോടിയോളം രൂപ നേടിയ സിനിമ കേരളത്തിലെത്തുന്നതും റെക്കോർഡ് സ്‌ക്രീനുകളിലാണ്. വീണ്ടും കേരളത്തിലും തമിഴ് നാട്ടിലും ഈ വിജയ് ചിത്രം തരംഗം തീർക്കുമോ എന്നാണ് ആരാധകരും നോക്കി കാണുന്നത്.

ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിൽ വീണ്ടുമെത്തിക്കുന്നത്. 2004 ഏപ്രില്‍ 16നായിരുന്നു ഗില്ലിയുടെ ആദ്യ റിലീസ്. വിജയ്‍യുടെ കരിയറിന് വലിയ കുതിപ്പുണ്ടാക്കിയ ചിത്രത്തിലെ ഗാനങ്ങളിലൊന്ന് തന്റെ ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്നാണെന്ന് വിജയ് ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. വീണ്ടും ചിത്രം ആരാധകര്‍ക്ക് മുന്നിലെത്തുമ്പോള്‍ ഗില്ലിക്ക് 20 വയസാണ്.

എട്ട് കോടി ബജറ്റിലെത്തിയ ചിത്രം വിജയ്‍യുടെ ആദ്യ 50 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ധരണിയുടെ സംവിധാനത്തിലൊരുങ്ങിയ പ്രകാശ് രാജ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 200 ദിവസത്തിലധികമാണ് ഗില്ലി പ്രദര്‍ശനം നടത്തിയത്. വിജയ് എന്ന നടന്റെ താരമൂല്യം ഉയര്‍ന്നതും ഈ സിനിമയ്ക്ക് ശേഷമാണ്.

 

 

tamil cinema vijayactor guilli movie