ഇതിഹാസ സം​ഗീതജ്ഞന്റെ ജീവിതം; ‘ഇളയരാജ’യായി ധനുഷ്, ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിന് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇളയരാജ

author-image
Greeshma Rakesh
New Update
ialayaraja biopic

ഇളയരാജ ബയോപ്പിക്ക് മൂവി ലോഞ്ച് ഇവന്റ്

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിന് ശേഷം സംഗീത സംവിധായകൻ ഇളയരാജയുടെ ജീവചരിത്ര സിനിമയായ 'ഇളയരാജ'യുടെ ഒഫിഷ്യൽ ലോഞ്ച് ബുധനാഴ്ച രാവിലെ ചെന്നൈയിൽ നടന്നു. കമൽ ഹാസൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു. പോസ്റ്ററിൽ ഇളയരാജയുടെ വേഷത്തിൽ ധനുഷിനെ കാണാം. ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിന് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇളയരാജ.

കണക്ട് മീഡിയ, പികെ പ്രൈം പ്രൊഡക്ഷൻ, മെർക്കുറി മൂവീസ് എന്നിവരുടെ ബാനറിൽ ശ്രീറാം ഭക്തിസരൻ, സി കെ പദ്മ കുമാർ, വരുൺ മാതുർ, ഇളംപരീതി ഗജേന്ദ്രൻ , സൗരഭ് മിശ്ര എന്നിവർ നിർമിക്കുന്നു. ഡിഒപി - നീരവ് ഷാ, പ്രൊഡക്ഷൻ ഡിസൈൻ - മുത്തുരാജ്, 

ലോഞ്ചിങ്ങ് എവെന്റിൽ ഇളയരാജയോടൊപ്പം   സംവിധായകരായ വെട്രിമാരനും ത്യാഗരാജ കുമാരരാജനും ഒപ്പം സിനിമ മേഖലയിലെ പ്രമുഖരും പങ്കെടുത്തു. 

ചടങ്ങിൽ ധനുഷ് പറഞ്ഞ വാക്കുകൾ ഇങ്ങനെ "ഈ നിമിഷം എനിക്ക് പൂർണതയുടെതായി മാറുകയാണ്. കുട്ടിക്കാലം മുതൽ തന്നെ ഇളയരാജ സാറിന്റെ മെലഡി ഗാനങ്ങൾ തന്നെയായിരുന്നു എന്റെ പ്രിയപ്പെട്ടത്. എന്റെ മാർഗവെളിച്ചമായി എപ്പോഴും ഇളയരാജ സർ ഉണ്ടാകും. അദ്ദേഹത്തിനെ ചിത്രത്തിൽ അവതരിപ്പിക്കാൻ സാധിക്കുന്നതിൽ എന്റെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു. ചടങ്ങിൽ എത്തിച്ചേർന്ന കമൽ ഹാസൻ സാറിനോട് എന്റെ നന്ദി ഞാൻ അറിയിക്കുന്നു.

ഗുണ എന്ന ചിത്രത്തിൽ 'കണ്മണി അൻബോട് കാതലൻ' എന്ന ഗാനത്തെക്കുറിച്ച് കമൽ ഹാസൻ സംസാരിച്ചു. ഇളയരാജയുമായി ഒന്നിച്ച് ചെയ്ത ആ ഗാനത്തിൽ പ്രണയത്തിന്റെയും ഇമോഷൻസിനെയും കുറിച്ച് അദ്ദേഹം സംസാരിച്ചു. ധനുഷിന് എല്ലാ വിധ ആശംസകളും കമൽ ഹാസൻ നേർന്നു. പി ആർ ഒ - ശബരി

tamil movie news Dhanush ilayajaja