കങ്കുവ ഓവര്‍സീസ് റൈറ്റ്‌സ് വിറ്റുപോയത് വമ്പന്‍ തുകയ്ക്ക്

ഒക്‌ടോബര്‍ 10നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. രണ്ട് ഭാഗങ്ങളായാണ് ഈ ചിത്രം ഒരുക്കുന്നത്. ബോളിവുഡ് നടന്‍ ബോബി ഡിയോള്‍ വില്ലനായി എത്തുന്ന കങ്കുവയിലെ നായികാവേഷം ചെയ്യുന്നത് ദിശാ പട്ടാണിയാണ്.

author-image
Prana
New Update
kanguva 1
Listen to this article
0.75x1x1.5x
00:00/ 00:00

സൂര്യയുടെ വരാനിരിക്കുന്ന ചിത്രം കങ്കുവയുടെ ഓവര്‍സീസ് റൈറ്റ്‌സ് വിറ്റുപോയത് വമ്പന്‍ തുകയ്ക്ക് എന്ന് റിപ്പോര്‍ട്ട്. ഒക്‌ടോബര്‍ 10നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. രണ്ട് ഭാഗങ്ങളായാണ് ഈ ചിത്രം ഒരുക്കുന്നത്. ബോളിവുഡ് നടന്‍ ബോബി ഡിയോള്‍ വില്ലനായി എത്തുന്ന കങ്കുവയിലെ നായികാവേഷം ചെയ്യുന്നത് ദിശാ പട്ടാണിയാണ്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വെട്രി പളനിസാമി, എഡിറ്റര്‍ നിഷാദ് യൂസഫ്, കലാസംവിധാനം മിലന്‍, രചന ആദി നാരായണ, സംഭാഷണം മദന്‍ കര്‍ക്കി, ആക്ഷന്‍ സുപ്രീം സുന്ദര്‍, കോസ്റ്റ്യൂം ഡിസൈനര്‍ അനുവര്‍ധന്‍, ദത്ഷാ പിള്ളൈ, വസ്ത്രങ്ങള്‍ രാജന്‍, മേക്കപ്പ് സെറീന, കുപ്പുസാമി, സ്‌പെഷ്യല്‍ മേക്കപ്പ് രഞ്ജിത് അമ്പാടി, നൃത്ത സംവിധാനം ഷോബി, പ്രേം രക്ഷിത് തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

actor suriya kanguva