vijay constructed sai baba temple for mother Shoba
ഇളയ ദളപതി വിജയ് തമിഴ്‌നാട്ടില്‍ സായ് ബാബ ക്ഷേത്രം പണികഴിപ്പിച്ചതായി റിപ്പോര്‍ട്ട്. പുരോഹിതന്മാര്‍ക്കൊപ്പം സായ് ബാബ ക്ഷേത്രത്തില്‍ നിന്നുള്ള വിജയിയുടെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.താരം സിനിമ ഷൂട്ടിങ്ങിന്റെ ഭാഗമായി ക്ഷേത്രം സന്തര്‍ശിക്കവെ പകര്‍ത്തിയ ചിത്രമാണിതെന്നാണ് ആദ്യം പ്രചരിച്ചത്.എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സായി ബാബയുടെ കടുത്ത ഭക്തയായ അമ്മയ്ക്കായി വിജയ് പണികഴിപ്പിച്ച ക്ഷേത്രമാണിതെന്നാണ്.
ചെന്നൈയിലെ കൊരട്ടൂരില്‍ നടന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഫെബ്രുവരിയിലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. ഈ സമയത്ത് വിജയ് നടത്തിയ സന്ദര്‍ശനത്തിനിടെ പകര്‍ത്തിയ ചിത്രമാണ് വൈറലായതെന്നാണ് റിപ്പോര്?ട്ടുകള്? പറയുന്നത്.
തമിഴിലെ പ്രശസ്ത സംവിധായകന്‍ എസ്.എ. ചന്ദ്രശേഖറിന്റെയും പിന്നണിഗായിക ശോഭയുടെയും മകനാണ് വിജയ്. അതേ സമയം, ഈ വര്‍ഷം ഫെബ്രുവരി 2നാണ് തന്റെ രാഷ്ട്രീയ പ്രവേശനം വിജയ് ആരാധകരുമായി പങ്കുവച്ചത്. ഫാന്‍സ് ക്ലബിലെ ആംഗങ്ങളെ ഉള്‍പ്പെടുത്തി 'തമിഴക വെട്രി കഴകം' (ടിവികെ) എന്ന പാര്‍ട്ടിയും വിജയ് പ്രഖ്യാപിച്ചിരുന്നു.