/kalakaumudi/media/media_files/IfR7H5DUtViFqX2h6ZGW.jpg)
shah rukh khan and rajnikanth to share screen in thalaivar 171
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 171.രജനിയും ലോകേഷും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്.ദിവസങ്ങൾക്ക് മുമ്പാണ് ചിത്രത്തിൽ രജനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.ഇപ്പോഴിതാ
ചിത്രത്തിൽ രജനിക്കൊപ്പം ബോളിവുഡ് താരം ഷാറൂഖ് ഖാനും ഭാഗമായേക്കുമെന്ന് പുറത്തുവരുന്ന റിപ്പോർട്ട്. കാമിയോ റോളിലാണ് എസ്. ആർ.കെ എത്തുകയെന്നാണ് ലഭിക്കുന്ന വിവരം.എന്നാൽ ഇതിനെക്കുറിച്ചുള്ള ഔദ്യോഗികപ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.
അതെസമയം ചിത്രത്തിൽ തലൈവരുടെ വില്ലനായി എത്തുന്നത് നടൻ മൈക്ക് മോഹനാണെന്നാണ് വിവരം.ഒപ്പം നടൻ വിജയ് സേതുപതിയേയും ഒരു സുപ്രധാന വേഷത്തിലേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. നേരത്തെ രജനികാന്തിന്റെ പേട്ട എന്ന ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രത്തെ നടൻ അവതരിപ്പിച്ചിരുന്നു.
ഏപ്രിൽ 22 നാണ് സിനിമയുടെ ടൈറ്റിൽ പുറത്തിറങ്ങുന്നത്. രജനികാന്തിന്റെ സ്റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലൻ ഭാവങ്ങൾ തലൈവർ 171ലൂടെ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ലോകേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രം എൽ സി യുവിന്റെ ഭാഗമായിരിക്കില്ലെന്നും ലോകേഷ് അന്ന് വ്യക്തമാക്കിയിട്ടുണ്ട്.