വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് അദിതി;ആശംസകളുമായി സെലിബ്രിറ്റികൾ

തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്.

author-image
Rajesh T L
Updated On
New Update
sid engagement

സിദ്ധാർഥ് അദിതി ഇൻസ്റ്റാഗ്രാം പോസ്റ്റ് ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

തെന്നിന്ത്യൻ നടന്‍ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരാകുന്നു. തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്. വിവാഹ നിശ്ചയ മോതിരം അണിഞ്ഞുള്ള ചിത്രത്തിനൊപ്പം 'അവന്‍ യെസ് പറഞ്ഞു' എന്ന ക്യാപ്ഷനിട്ടാണ് അദിതി ഇന്‍സ്റ്റഗ്രാമില്‍ സന്തോഷ വാർത്ത പങ്കുവെച്ചത്.  'അവള്‍ യെസ് പറഞ്ഞു' എന്ന ക്യാപ്ഷനോടെ സിദ്ധാര്‍ഥും  ചിത്രം പങ്കുവെച്ചിരുന്നു . 

പോസ്റ്റിന് താഴെ രണ്ടു പേര്‍ക്കും ആശംസ അറിയിച്ച്  സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേർ കമന്റ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരും രഹസ്യമായി വിവാഹിതരായെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹനിശ്ചയം മാത്രമേ കഴിഞ്ഞിട്ടുള്ളുവെന്ന് വ്യക്തമാക്കി ഇരുവരും പോസ്റ്റ് പങ്കുവെച്ചത്.  ഇരുവരും രണ്ടാം വിവാഹമാണിത്. 2003-ല്‍ സിനിമയിൽ വന്നതിന് പിന്നാലെ ബാല്യകാല സുഹൃത്ത് മേഘ്‌നയെ സിദ്ധാര്‍ഥ് വിവാഹം ചെയ്തിരുന്നു. 2007-ല്‍ ഇരുവരും വിവാഹമോചിതരായി. ബോളിവുഡ് നടന്‍ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭര്‍ത്താവ്. നാല് വര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു.

engagement siddarth aditi rao