/kalakaumudi/media/media_files/2025/07/15/thlaivan-thlaivi-2025-07-15-10-46-47.jpeg)
വിജയ് സേതുപതിയും നിത്യ മേനോനും ജോഡി ചേരുന്ന ' തലൈവന്‍ തലൈവി ' ജൂലൈ 25 ന് ലോകമെമ്പാടും റീലീസ് ചെയ്യും.
/filters:format(webp)/kalakaumudi/media/media_files/2025/07/15/t-movie-24jpeg-2025-07-15-10-47-21.jpeg)
അതിന്റെ മുന്നോടിയായി ചിത്രത്തിലെ ഗാനങ്ങള്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ബ്രഹ്മാണ്ഡ ഓഡിയോ ലോഞ്ച് ചടങ്ങില്‍ റിലീസ് ചെയ്തു. ഗാനങ്ങള്‍ റിലീസ് ചെയ്തു നിമിഷങ്ങള്‍ക്കകം തന്നെ ട്രെന്‍ഡിങ്ങായി . നേരത്തേ പുറത്തിറക്കിയ, ചിത്രത്തിലെ
' വാടീ എന്‍ പൊട്ടല മിട്ടായി ചിന്ന രത്തിന കൊട്ടായി
ഉന്‍ കുങ്കുമ പൊട്ടെ മേലെ വെച്ചായെ '
എന്ന ഗാനത്തിന്റെ വീഡിയോ യൂട്യൂബില്‍ കോടിയിലധികം കാണികളെ ആകര്‍ഷിച്ചു ജൈത്ര യാത്ര തുടരവേയാണ് പുതിയ ഗാനങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ് .
/filters:format(webp)/kalakaumudi/media/media_files/2025/07/15/t-movie-9-2025-07-15-10-47-44.jpeg)
സന്തോഷ് നാരായണനാണ് ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്ന് ചിട്ടപ്പെടുത്തിയിരിക്കുന്നത് . ഒട്ടനവധി നല്ല സിനിമകള്‍ നല്‍കിയിട്ടുള്ള , തമിഴ് സിനിമാ രംഗത്തെ ഏറ്റവും വലിയ നിര്‍മ്മാണ സ്ഥാപനമായ സത്യ ജ്യോതി ഫിലിംസാണ് പാണ്ഡിരാജ് രചനയും സംവിധാനവും നിര്‍വഹിച്ച ' തലൈവന്‍ തലൈവി ' യുടെ നിര്‍മ്മാതാക്കള്‍.
/filters:format(webp)/kalakaumudi/media/media_files/2025/07/15/t-movie-8jpeg-2025-07-15-10-47-59.jpeg)
മണിരത്‌നം ,ബാലു മഹേന്ദ്ര ,കതിര്‍ തുടങ്ങി ഒട്ടേറെ പ്രതിഭാധനരായ സംവിധായകരെ തമിഴ് സിനിമയ്ക്ക് സമ്മാനിച്ച സ്ഥാപനമാണിത് .
വിജയ് സേതുപതി ,നിത്യാ മേനോന്‍ , നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ പാണ്ഡിരാജ് എന്നിവര്‍ ഒത്തു ചേരുന്ന ' തലൈവന്‍ തലൈവി 'യെ പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത് .
/filters:format(webp)/kalakaumudi/media/media_files/2025/07/15/t-movie-6jpeg-2025-07-15-10-48-11.jpeg)
അതിന്റെ ദൃഷ്ടാന്തമാണ് ടീസറിന് ലഭിച്ച വലിയ വരവേല്‍പ് എന്ന് അണിയറ ശില്പികള്‍ കരുതുന്നു . ഒരു പൊറോട്ട കടയുടെ പശ്ചാത്തലത്തില്‍ വിജയ് സേതുപതിയുടെയും നിത്യാ മേനോന്റെയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തരത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.
/filters:format(webp)/kalakaumudi/media/media_files/2025/07/15/t-movie-5-2025-07-15-10-48-22.jpeg)
ഒരു ആക്ഷന്‍ റൊമാന്റിക് കോമഡി ജോണറില്‍ ഫാമിലി ഡ്രാമയായിലിട്ടാണ് സിനിമ ഒരുങ്ങുന്നതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.
/filters:format(webp)/kalakaumudi/media/media_files/2025/07/15/t-movie-3-2025-07-15-10-48-32.jpeg)
ചെമ്പന്‍ വിനോദ് ചിത്രത്തിന്റെ കഥാഗതി നിയന്ത്രിക്കുന്ന മര്‍മ്മ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു . യോഗി ബാബു, ആര്‍ .കെ . സുരേഷ് ,ശരവണന്‍ ,ദീപ ,ജാനകി സുരേഷ് ,റോഷിണി ഹരിപ്രിയ ,മൈനാ നന്ദിനി എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .ഛായാഗ്രഹണം എം സുകുമാര്‍ , ചിത്രസംയോജനം പ്രദീപ് ഈ രാഘവ് ,നൃത്ത സംവിധാനം ബാബു ഭാസ്‌കര്‍ ,സംഘട്ടന സംവിധാനം കളായി കിങ്സണ്‍ എന്നിവരാണ് ' തലൈവന്‍ തലൈവി 'യുടെ അണിയറ സാങ്കേതിക വിദഗ്ദ്ധരില്‍ പ്രധാനികള്‍ .
/filters:format(webp)/kalakaumudi/media/media_files/2025/07/15/t-movie-2-2025-07-15-10-48-42.jpeg)
സി.കെ.അജയ് കുമാര്‍, പി ആര്‍ ഓ
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
