'കൂലി'യില്‍ രജനിക്കൊപ്പം സൗബിനും

അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് നിര്‍മാതാക്കളായ സണ്‍ പിക്‌ചേര്‍ഴ്‌സാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

author-image
Prana
New Update
coolie soubin
Listen to this article
0.75x1x1.5x
00:00/ 00:00

ലോകേഷ് കനകരാജ് സംവിധാനത്തിലൊരുങ്ങുന്ന രജനികാന്ത് ചിത്രം 'കൂലി'യിലെ കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് നിര്‍മാതാക്കളായ സണ്‍ പിക്‌ചേര്‍ഴ്‌സാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ദയാല്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സൗബിന്‍ അവതരിപ്പിക്കുന്നത്. ചുണ്ടില്‍ എരിയുന്ന സിഗരറ്റു കത്തിച്ച് കൈയ്യില്‍ ഒരു ഗോള്‍ഡന്‍ കളര്‍ വാച്ചും പിടിച്ച് അര്‍ദ്ധനഗ്‌നനായി സൗബിന്‍ ഇരിയ്ക്കുന്ന ചിത്രം നിമിഷ നേരം കൊണ്ട് തന്നെ ആരാധകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
ആക്ഷന്‍ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കൂലി. ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്‍ട്ട്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം. 38 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. അനിരുദ്ധ് സംഗീതം നിര്‍വഹിക്കും.
തമിഴ് സിനിമയിലേക്കുള്ള തന്റെ എന്‍ട്രിയെക്കുറിച്ച് സൗബിന്‍ ഷാഹിര്‍ അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. വെട്രിമാരന്‍ സാറിന്റെ കാള്‍ തനിക്ക് മുന്‍പ് വന്നിരുന്നുവെന്നും എന്നാല്‍ പിന്നീട് അതിനെപ്പറ്റി ഒരു അപ്‌ഡേറ്റും ഉണ്ടായില്ലെന്നും സൗബിന്‍ ഷാഹിര്‍ അന്ന് പറഞ്ഞിരുന്നു. ആരെങ്കിലും നല്ലൊരു റോള്‍ തനിക്ക് നല്‍കിയാല്‍ ഉറപ്പായും തമിഴ് സിനിമയിലേക്ക് അഭിനയിക്കാനെത്തുമെന്നും സൗബിന്‍ വ്യക്തമാക്കിയിരുന്നു. ബിഹൈന്‍ഡ് വുഡ്‌സ് അവാര്‍ഡിലായിരുന്നു സൗബിന്‍ ഇക്കാര്യം പറഞ്ഞത്. ഡിജിറ്റല്‍ ജനറേഷന്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ച സിനിമ എന്ന കാറ്റഗറിയിലായിരുന്നു 'മഞ്ഞുമ്മല്‍ ബോയ്‌സി'ന് അന്ന് അവാര്‍ഡ് ലഭിച്ചത്.

soubin shahir tamil movie rajnikanth