അന്ന ബെന്നിന്റെയും സൂരിയുടെയും കൊട്ടുകാളി ഒടിടിയിലേക്ക്

അന്ധവിശ്വാസം, ജാതി, പാരമ്പര്യം ഇതില്‍ മൂന്നിലും ഊന്നിയാണ് പി എസ് വിനോദ് രാജ് തന്റെ രണ്ടാമത്തെ സിനിമയായ കൊട്ടുകാളി അവതരിപ്പിക്കുന്നത്.

author-image
Athira Kalarikkal
New Update
kottukaali

Kottukaali Movie

Listen to this article
0.75x1x1.5x
00:00/ 00:00

അന്ന ബെന്നിന്റെ ആദ്യ തമിഴ് ചിത്രമായ കൊട്ടുകാളി ഒടിടിയിലേക്കെത്തുന്നു. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം ഈ മാസം 20 ന് സിംപ്ലി സൗത്ത് ആപ്പിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക. അന്ന ബെന്നിനൊപ്പം തമിഴ് നടന്‍ സൂരിയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. അണിയറ പ്രവര്‍ത്തകരാണ് ഒടിടി റിലീസിന്റെ കാര്യം അറിയിച്ചിരിക്കുന്നത്. 

 അന്ധവിശ്വാസം, ജാതി, പാരമ്പര്യം ഇതില്‍ മൂന്നിലും ഊന്നിയാണ് പി എസ് വിനോദ് രാജ് തന്റെ രണ്ടാമത്തെ സിനിമയായ കൊട്ടുകാളി അവതരിപ്പിക്കുന്നത്. സിനിമയില്‍ പശ്ചാത്തല സംഗീതമില്ല, പകരമുള്ളത് പ്രകൃതിയുടെ പലവിധത്തിലുള്ള ശബ്ദവ്യതിയാനങ്ങളാണ്. വണ്ടികളുടെയും അരുവിയുടെയും ചീവിടുകളുടെയും മനുഷ്യരുടെയും ശബ്ദം.

ശിവകാര്‍ത്തികേയന്റെ നിര്‍മ്മാണ കമ്പിനിയായ ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി എസ് വിനോദ് രാജാണ് ചിത്രത്തിന്റെ സംവിധാനം. വിനോദ് രാജിന്റെ ആദ്യ ചിത്രമായ 'കൂഴാങ്കല്‍' ഇന്ത്യയില്‍ നിന്ന് 94-ാമത് ഓസ്‌കറില്‍ പ്രവേശനം നേടിയിരുന്നു. കൂടാതെ റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ ചിത്രത്തിന് ടൈഗര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.

tamil movie