പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമാ രമണൻ അന്തരിച്ചു

1977-ൽ 'ശ്രീകൃഷ്ണ ലീല' എന്ന ചിത്രത്തിലെ ഒരു ഗാനത്തിലൂടെ ആലാപനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഇളയരാജയ്‌ക്കൊപ്പം 100-ലധികം ഗാനങ്ങളിലാണ് ഉമ പാടിയത്. ഇളയരാജയുടെ സംഗീതത്തിൽ പിറന്ന ‘ഭൂപാലം ഇസൈയ്ക്കും’, ‘അന്തരാഗം കേൾക്കും കാലം’, ‘പൂ മാനേ’ തുടങ്ങിയവ ഇവയിൽ ശ്രദ്ധേയമാണ്.

author-image
Greeshma Rakesh
Updated On
New Update
UMA

ഉമാ രമണൻ

Listen to this article
0.75x 1x 1.5x
00:00 / 00:00

പ്രശസ്ത തമിഴ്  പിന്നണി ഗായിക ഉമാ രമണൻ അന്തരിച്ചു.72 വയസായിരുന്നു.ചെന്നൈയിലെ വസതയിൽ ഇന്നലെയായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല.തമിഴ് സിനിമയിൽ നിരവധി മികച്ച ഗാനങ്ങൾ ആലപിച്ച ഗായികയാണ് ഉമാ രമണൻ.ഭർത്താവ് എ.വി. രമണനും മകൻ വിഘ്നേഷ് രമണൻ.

35 വർഷത്തിനിടെ 6,000-ലധികം കച്ചേരികൾ അവതരിപ്പിച്ച ഉമാ രമണൻ പരിശീലനം ലഭിച്ച ഒരു ശാസ്ത്രീയ സം​ഗീതഞ്ജയാണ്. ഭർത്താവ് സംഗീതജ്ഞൻ എ വി രമണന്റെ സംഗീതകച്ചേരികളിൽ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.1977-ൽ 'ശ്രീകൃഷ്ണ ലീല' എന്ന ചിത്രത്തിലെ ഒരു ഗാനത്തിലൂടെ ആലാപനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 

ഭർത്താവിന് വേണ്ടി നിരവധി ഗാനങ്ങൾ ഉമ പാടിയെങ്കിലും ഇളയരാജയുമായുള്ള ബന്ധമാണ് ഉമയെ പ്രശസ്തയാക്കിയത്.തമിഴ് ചിത്രമായ 'നിഴല്കൾ' എന്ന ചിത്രത്തിലെ 'പൂങ്കാതാവേ താൾ തിരവൈ'എന്ന ​ഗാനം  ഉമാ രമണന് അം​ഗീകാരങ്ങൾ നേടികൊടുത്തു.ഇളയരാജയ്‌ക്കൊപ്പം 100-ലധികം ഗാനങ്ങളിലാണ് ഉമ പാടിയത്.

ഇളയരാജയുടെ സംഗീതത്തിൽ പിറന്ന ‘ഭൂപാലം ഇസൈയ്ക്കും’, ‘അന്തരാഗം കേൾക്കും കാലം’, ‘പൂ മാനേ’ തുടങ്ങിയവ ഇവയിൽ ശ്രദ്ധേയമാണ്. ഇളയരാജയ്‌ക്കൊപ്പം നൂറോളം പാട്ടുകൾ ഉമ പാടിയിട്ടുണ്ട്. ഇളയരാജയെ കൂടാതെ, സംഗീതസംവിധായകരായ വിദ്യാസാഗർ, മണി ശർമ്മ, ദേവ എന്നിവർക്കായി ഒരു പിടി നല്ല ​പാട്ടുകൾ പാടിയ ​ഗായികയാണ് ഉമാ രമണൻ.വിജയ് ചിത്രം 'തിരുപ്പാച്ചി'യിലെ 'കണ്ണും കണ്ണുംതാൻ കലണ്ടാച്ചു' എന്ന ഗാനമാണ് ഉമാ രമണൻ അവസാനമായി പാടിയത്. 

death playback singer tamil film industry uma ramanan