ഇതൊരു ഒന്നൊന്നര സ്വ‍ർണക്കളിയാണ്; 'തലൈവര്‍ 171' ഇനി 'കൂലി', ടൈറ്റിൽ ടീസ‍ർ ഏറ്റെടുത്ത് ആരാധക‍ർ

ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്‍എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്‍ട്ട്

author-image
Sukumaran Mani
Updated On
New Update
Thalaivar 171

Thalaivar 171

Listen to this article
0.75x 1x 1.5x
00:00 / 00:00

രജനികാന്ത്-ലോകേഷ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. കൂലി എന്നാണ് പേരിട്ടിരിക്കുന്നത്. മുൻപ് തലൈവര്‍ 171 എന്നാണ് താത്കാലികമായി പേരിട്ടിരുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ടീസ‍ർ പങ്കുവെച്ചുകൊണ്ടാണ് പേര് പ്രഖ്യാപിച്ചത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ചിത്രമാണ് കൂലി എന്നാണ് ടൈറ്റില്‍ ടീസര്‍ നല്‍കുന്ന സൂചന.

രജനികാന്തിന്റെ സ്റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലൻ ഭാവങ്ങൾ തലൈവർ 171ലൂടെ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ലോകേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രം എൽ സി യുവിന്റെ ഭാഗമല്ല. ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്‍എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിൽ ശ്രുതി ഹാസൻ നായികയായേക്കും. സണ്‍ പിക്ചേഴ് സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. ലിയോയുടെ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. അതേസമയം സിനിമയ്ക്കായി രജനികാന്ത് വാങ്ങിയ പ്രതിഫലത്തെ കുറിച്ച് ചർച്ചകളുണ്ടായി. ഷാരൂഖ് ഖാനേക്കാള്‍ പ്രതിഫലം സ്വീകരിക്കുന്ന താരം രജനികാന്താകാൻ സാധ്യതയുണ്ട് എന്നും 280 കോടി വരെ ലഭിച്ചേക്കുമെന്നുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Rajanikanth thalaivar 171