വീരവണക്ക'ത്തിലെ പോരാട്ട ഗീതം ഡോ. തിരുമാവളവന്‍ എം.പി. പ്രകാശനം ചെയ്തു.

തിരുമാവളവന്‍ എം.പി. ചെന്നൈയില്‍ പ്രകാശനം ചെയ്തു. ചിത്രത്തിലെ പ്രധാന നടന്മാരിലൊരാളായ റിതേഷ് ഏറ്റുവാങ്ങി.'നുകത്തടിയൈ തോളില്‍ സുമന്ത ഉഴൈപ്പാളികളേ...' എന്നു തുടങ്ങുന്ന ഗാനം പാടിയത് യാസിന്‍ നിസാറാണ്.

author-image
Sneha SB
New Update
VEERAVANAKKAM VIDEO SONG

അനില്‍ വി.നാഗേന്ദ്രന്‍ സംവിധാനം ചെയ്ത തമിഴ് ചലച്ചിത്രം വീരവണക്കത്തിലെ രണ്ടാമത്തെ ഗാനം തമിഴ്‌നാട് വിടുതലൈ ചിരുത്തൈകള്‍ കക്ഷി നേതാവ് ഡോ. തൊള്‍.തിരുമാവളവന്‍ എം.പി. ചെന്നൈയില്‍ പ്രകാശനം ചെയ്തു. ചിത്രത്തിലെ പ്രധാന നടന്മാരിലൊരാളായ റിതേഷ് ഏറ്റുവാങ്ങി.
' നുകത്തടിയൈ തോളില്‍ സുമന്ത ഉഴൈപ്പാളികളേ...' എന്നു തുടങ്ങുന്ന ഗാനം പാടിയത് യാസിന്‍ നിസാറാണ്. നവീന്‍ ഭാരതിയുടെ വരികള്‍ക്ക് ജെയിംസ് വസന്തന്‍ ഈണം നല്കിയിരിക്കുന്നു.
ജാതിപരമായ ഉച്ചനീചത്വങ്ങളും അവകാശ നിഷേധങ്ങളും അനുഭവിച്ചിരുന്ന കീഴാള ജനതയുടെ പോരാട്ടത്തിന്റെ നേര്‍ചിത്രമാണ് ഈ ഗാനമെന്ന് ഡോ. തിരുമാവളവന്‍ അഭിപ്രായപ്പെട്ടു.  
'വീരവണക്കം' എന്ന ചിത്രത്തിന് തമിഴ്‌നാട്ടില്‍ വന്‍ സ്വീകാര്യത ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ നിര്‍മ്മാണ സ്ഥാപനമായ VISARAD CREATIONS യൂട്യൂബ് ചാനലിലാണ് ഗാനം ഉള്ളത്. കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത 'തെന്‍ട്രലേ മലൈ തെന്‍ട്രലേ..' എന്ന ഗാനം രണ്ടു ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. തുടര്‍ന്നുള്ള ഗാനങ്ങളും ട്രെയിലറുകളും മറ്റും വിശാരദ് ക്രിയേഷന്‍സ് യൂട്യൂബ് ചാനല്‍ വഴി കാണാനാകും.ചടങ്ങില്‍ അനില്‍ വി.നാഗേന്ദ്രന്‍, ഛായാഗ്രാഹകന്‍ ടി. കവിയരശ്, അസ്സോസിയേറ്റ് ഡയറക്ടര്‍ രാംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

tamil movie video song release