ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി എഴില്‍ ചിത്രം ' ദേസിംഗ് രാജാ 2 ' എത്തുന്നു !

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ ഒരു മില്ല്യനോളം കാണികളെ ആകര്‍ഷിച്ച് മുന്നേറ്റം നടത്തുന്നു എന്നത് തന്നെ ചിത്രത്തിന് വന്‍ സ്വീകാര്യത ലഭിക്കും എന്നതിന്റെ മുന്നോടിയാണെന്നാണ് അണിയറക്കാര്‍ വിശ്വസിക്കുന്നത്.

author-image
Sneha SB
New Update
D  R MOVIE

വയലന്‍സ് സിനിമകളുടെ ചാകര കാലത്ത് പ്രേക്ഷകര്‍ക്ക്  ചിരിച്ച് ആസ്വദിക്കാന്‍ ഏഴില്‍ രചനയും സംവിധാനവും നിര്‍വഹിച്ച ദേസിംഗ് രാജാ 2 ' എത്തുന്നു.ആദ്യന്തം ആക്ഷേപ ഹാസ്യരസപ്രദമായ ഒരു ആക്ഷന്‍ ചിത്രമാണിത്. 

DR MOVIE 1


തമിഴില്‍ മുന്‍ നിര നായകന്മാരായ വിജയ് , അജിത്, ജയം രവി , ശിവ കാര്‍ത്തികേയന്‍, വിഷ്ണു വിശാല്‍ , വിമല്‍ എന്നിവരുടെ തുടക്ക കാലത്ത് അവരെ വെച്ച് സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കി അവരുടെ താര മൂല്യം ഉയര്‍ത്തിയ സംവിധായകനാണ് എസ്. എഴില്‍ . വിജയ് ( തുള്ളാത മനമും തുള്ളും) , അജിത് ( പൂവെല്ലാം  ഉന്‍ വാസം), ജയം രവി ( ദിപാവലി ), ശിവ കാര്‍ത്തികേയന്‍ ( മനംകൊത്തി പറവൈ ) ,  വിഷ്ണു വിശാല്‍ ( വേലൈന്ന് വന്താ വെള്ളൈ ക്കാരന്‍ ) എന്നീ എഴില്‍ ചിത്രങ്ങള്‍ ഉദാഹരണങ്ങള്‍ . നേരത്തെ വിമലിനെ നായനാക്കി എഴില്‍ അണിയിച്ചൊരുക്കിയ ജനപ്രിയ ചിത്രമായിരുന്നു ദേസിംഗ് രാജാ. രണ്ടാം ഭാഗം ജൂലൈ 11 - നു റിലീസ് ചെയ്യും. 

DR MOVIE 3


അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍  ഒരു മില്ല്യനോളം കാണികളെ ആകര്‍ഷിച്ച് മുന്നേറ്റം നടത്തുന്നു എന്നത് തന്നെ ചിത്രത്തിന് വന്‍ സ്വീകാര്യത ലഭിക്കും എന്നതിന്റെ മുന്നോടിയാണെന്നാണ് അണിയറക്കാര്‍ വിശ്വസിക്കുന്നത്. ചിത്രത്തിലെ ' ഡോളി ' എന്ന ഗാനത്തിന്റെ ഗ്ലാമര്‍ നൃത്ത രംഗവും യുവ ആരാധകര്‍ക്കിടയില്‍ ഹരമായി എന്നതും ശ്രദ്ധേയം.

DR MOVIER

വിമല്‍ തന്നെയാണ് രണ്ടാം ഭാഗത്തിലെയും നായകന്‍. ഉപനായകനായി പുതുമുഖം ജനാ സിനിമയില്‍  അരങ്ങേറ്റം കുറിക്കുന്നു.  തെലുങ്കില്‍ ' രംഗസ്ഥല ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ പൂജിതാ പൊന്നാടയാണ് നായിക. തെലുങ്ക് താരം ഹര്‍ഷിത മറ്റൊരു നായികയാവുന്നു. മധുമിത, രവി മറിയാ, റോബോ ശങ്കര്‍, സിങ്കം പുലി, കിങ്‌സ്ലി, പുകഴ്, ചാംസ്, മൊട്ട രാജേന്ദ്രന്‍, വയ്യാപുരി, ലൊള്ളു സ്വാമിനാഥന്‍ , മധുര മുത്ത്, വിജയ് ടിവി വിനോദ് എന്നിങ്ങനെ ഒട്ടേറെ നടീ നടന്മാര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ഇന്‍ഫിനിറ്റി ക്രിയേഷന്റെ ബാനറില്‍ പി. രവിചന്ദ്രന്‍ നിര്‍മ്മിക്കുന്ന  ചിത്രത്തിന്റെ സംഗീത സംവിധായകന്‍ വിദ്യാ സാഗറാണ്.  പൂവെല്ലാം ഉന്‍ വാസം എന്ന സിനിമക്ക് ശേഷം ഈ ഹിറ്റ് കോംബോ ഒന്നിക്കുന്നു എന്നത് സവിഷേതയാണ്. തമിഴ് നാടിനൊപ്പം കേരളത്തിലും ' ദേസിംഗ് രാജാ 2 ' റിലീസ് ചെയ്യും.


സി. കെ. അജയ് കുമാര്‍ , പി ആര്‍ ഒ

 

tamil movie