റീ റിലീസിനൊരുങ്ങി ഗില്ലി; വമ്പൻ വരവേൽപ്പ് നൽകി ആരാധകർ

കേരളത്തിൽ ഗില്ലി റീ റിലീസിന് 40ൽ അധികം സ്ക്രീനുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്.

author-image
Rajesh T L
Updated On
New Update
gilli

ഗില്ലി പോസ്റ്റർ

Listen to this article
0.75x 1x 1.5x
00:00 / 00:00

ഇളയ ദളപതി വിജയ് നായകനായ വലിയ വിജയം നേടിയ ചിത്രം ഗില്ലി റീ റിലീസിന് ഒരുങ്ങുന്നു. വരാത്ത പുത് വന്നതോടെ ആരാധകർ വലിയ ആവേശത്തിലാണ്. വിജയ്-തൃഷ ജോഡി പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത് . ചിത്രത്തിൻറെ റീ റിലീസിനോടനുബന്ധിച്ച് തമിഴ്‌നാട്ടിൽ ഇതിനകം അഡ്വാൻസ് ബുക്കിങ്ങിലൂടെ ഒരു കോടിയോളം കളക്ഷൻ  സിനിമ നേടി കഴിഞ്ഞു. 

കേരളത്തിൽ ഗില്ലി റീ റിലീസിന് 40ൽ അധികം സ്ക്രീനുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിൽ വീണ്ടുമെത്തിക്കുന്നത്. ഏപ്രില്‍ 20നാണ് ഗില്ലി റീ റിലീസ് ചെയ്യുന്നത്. 2004 ഏപ്രില്‍ 16നായിരുന്നു ഗില്ലിയുടെ ആദ്യ റിലീസ്. ചിത്രത്തിലെ ഗാനങ്ങളിലൊന്ന് തൻറെ ഇഷ്ടപ്പെട്ട പ്ലേലിസ്റ്റുകളിൽ ഒന്നാണെന്ന് വിജയ് ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. 20 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ചിത്രം ആരാധകര്‍ക്ക് മുന്നിലെത്തുന്നത്.

വിജയ്‍യുടെ ആദ്യ 50 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു എന്ന പ്രത്യേകത കൂടി ഗില്ലിയ്ക്കുണ്ട്. എട്ട് കോടി ബജറ്റിലായിരുന്നു ചിത്രം നിർമ്മിച്ചത്ധ. രണിയുടെ സംവിധാനത്തിലൊരുങ്ങിയ പ്രകാശ് രാജ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചത്. 200 ദിവസത്തിലധികമാണ് ഗില്ലി പ്രദര്‍ശനം നടത്തിയത്.

vijay re release thrisha ghilli