വിശാല്‍ 35 ന് ചെന്നൈയില്‍ ഗംഭീര തുടക്കം !

വിശാലിന്റെ മുപ്പത്തി അഞ്ചാമത്തെ സിനിമയാണിത് . തമിഴിലെ ഒന്നാം കിട നിര്‍മ്മാണ കമ്പനിയായ ആര്‍.ബി. ചൗധരിയുടെ ' സൂപ്പര്‍ ഗുഡ് ഫിലിംസ് ' നിര്‍മ്മിക്കുന്ന 99- മത്തെ സിനിമയും.

author-image
Sneha SB
New Update
VISHAL 35 3jpeg

തെന്നിന്ത്യന്‍ മുന്‍ നിര നായകന്‍  വിശാല്‍ , 'മാര്‍ക്ക് ആന്റണി ', ' മദ ഗജ രാജാ ' എന്നീ ബ്ലോക്ക് ബസ്റ്റര്‍ സിനിമകള്‍ക്ക് ശേഷം നായകനാവുന്ന ' വിശാല്‍ 35 ' ന് ചെന്നൈയില്‍ തുടക്കം കുറിക്കപ്പെട്ടു. വിശാലിന്റെ മുപ്പത്തി അഞ്ചാമത്തെ സിനിമയാണിത് .

VISHAL 35 2

തമിഴിലെ ഒന്നാം കിട നിര്‍മ്മാണ കമ്പനിയായ ആര്‍.ബി. ചൗധരിയുടെ ' സൂപ്പര്‍ ഗുഡ് ഫിലിംസ് ' നിര്‍മ്മിക്കുന്ന 99- മത്തെ സിനിമയും. തുഷാരാ വിജയനാണ് ചിത്രത്തില്‍ വിശാലിന്റെ ജോഡി. രവി അരസാണ് രചനയും സംവിധാനവും. 

VISHAL 35 5

ഇനിയും പേരിട്ടിട്ടില്ലാത്ത വിശാല്‍ 35 ന് ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ വിശിഷ്ട അതിഥിയായി എത്തിയ നടന്‍ കാര്‍ത്തി ക്ലാപ്പടിച്ച് തുടക്കം കുറിച്ചു. സംവിധായകന്‍ വെട്രിമാരന്‍, നടന്‍മാരായ ജീവ, തമ്പി രാമയ്യ, ആര്‍ജൈ , നായിക തുഷാരാ വിജയന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

VISHAL 35 4

45 ദിവസത്തെ ആദ്യഘട്ട ചിത്രീകരണം ഉടന്‍ ചെന്നൈയില്‍ ആരംഭിക്കും. ചിത്രത്തെ കുറിച്ചോ മറ്റു അഭിനേതാക്കളെ കുറിച്ചോ അണിയറക്കാര്‍ ഒന്നും തന്നെ  വെളിപ്പെടുത്തിയിട്ടില്ല. വിശാല്‍ 35 ലൂടെ ആരാധകരെ കാത്തിരിക്കുന്നത് സര്‍പ്രൈസ് അപ്ഡേറ്റുകള്ളാണ്. ജി. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകന്‍. റിച്ചാര്‍ഡ് എം നാഥന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

VISHAL 351

സി. കെ. അജയ് കുമാര്‍, പി ആര്‍ ഓ

 

vishal New movie