ജപ്പാന്‍: ജപ്പാനിലെ പ്രമുഖ ട്രെയിന്‍ സര്‍വ്വീസ് ഒപ്പറേറ്ററായ ദി വെസ്റ്റേര്‍ണ്‍ റെയില്‍വേ കമ്പനി, ലോകത്തിലാദ്യമായി പൂര്‍ണ്ണമായും 3ഡി പ്രിന്ററുകൊണ്ട് രൂപകല്പന ചെയ്ത ട്രെയിന്‍ സ്റ്റേഷന്‍ കഴിഞ്ഞമാസം അനാഛാദനം ചെയ്തു. അരിഡ എന്ന നഗരത്തിലാണ് ഈ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.
3ഡി പ്രിന്റുകളെ മൊത്തമായും ഏഴു ദിവസങ്ങള്‍ കൊണ്ട് ക്യുഷു ദ്വീപിലുള്ള കുമാമോട്ടോയിലെ ഒരു ഫാക്ടറിയില്‍ 3 നിര്‍മ്മിച്ചിട്ട് ഇവ റോഡുമാര്‍ഗ്ഗം 864 കി.മീ. അകലെയുള്ള ഹത്ത്‌സുഷിമ സ്‌റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. അരിഡയില്‍ കൊണ്ടുവന്നു ആറു മണിക്കൂറില്‍ കുറവു സമയത്തില്‍ യോജിപ്പിക്കുകയായിരുന്നു എന്ന് നിര്‍മ്മതാക്കള്‍ പറയുന്നു.
ഹത്ത്‌സുഷിമ എന്ന പുതിയ സ്റ്റേഷനില്‍, 1948 നിര്‍മ്മച്ച മരത്തിന്റെ സ്റ്റേഷനെയാണ് ഈ 3ഡി പ്രിന്റ് മാറ്റിയത്. ഒറ്റവരി പാതയുള്ള ഈ സ്റ്റേഷനില്‍ ഒന്നു മുതല്‍ മൂന്നു മണിക്കൂര്‍ ഇടവിട്ട് ട്രെയിനുകള്‍ ഓടുന്നുണ്ട്. പ്രതിദിനം 530- ഓളം യാത്രക്കാരാണ് ഇവിടെനിന്ന് യാത്ര ചെയ്യുന്നത്.