ജിയോയിൽ 41.78 ലക്ഷം പുതിയ വരിക്കാർ

കേരളത്തിൽ നിന്ന് 88000 ത്തിലധികം പുതിയ വരിക്കാരെയാണ് ജിയോ നേടിയത്.

author-image
anumol ps
New Update
jio

jio

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കൊച്ചി :  ടെലികോം കമ്പനിയായ റിലയൻസ് ജിയോയിൽ 41.78 ലക്ഷം പുതിയ മൊബൈൽ വരിക്കാർ. ജനുവരിയിലെ മാത്രം കണക്കാണിത്. 

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

ഇതോടെ ജിയോ മൊബൈൽ ഉപയോക്താക്കളുടെ എണ്ണം 46.39 കോടിയായി വർധിച്ചു. 

ജനുവരിയിൽ ഭാരതി എയർടെൽ വരിക്കാരുടെ എണ്ണം 7.52 ലക്ഷം വർധിച്ചു. വോഡഫോൺ ഐഡിയയ്ക്ക് 15.2 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു. ട്രായ് ഡാറ്റ പ്രകാരം ജനുവരിയിൽ വോഡഫോൺ ഐഡിയ വരിക്കാരുടെ എണ്ണം 22.15 കോടി ആയിരുന്നു.

കേരളത്തിൽ നിന്ന് 88000 ത്തിലധികം പുതിയ വരിക്കാരെയാണ് ജിയോ നേടിയത്.

reliancejio newsubscribers