15 മിനിറ്റിൽ മനുഷ്യനെ കുളിപ്പിച്ച് ഉണക്കുന്ന യന്ത്രവുമായി സയൻസ് കോ.ലിമിറ്റഡ്

അത്യാധുനിക സാങ്കേതിക ഉപകരണങ്ങൾക്ക് ലോകമെമ്പാടും വലിയ സ്വീകാര്യതയുണ്ടെന്ന് തന്നെ പറയണം.ഈ സാഹചര്യത്തിലാണ് ആളുകളെ കുളിപ്പിച്ചു തോർത്താനായി ഒരു യന്ത്രം ഇറങ്ങിയിരിക്കുന്നത് .

author-image
Rajesh T L
Updated On
New Update
ll

അത്യാധുനിക സാങ്കേതിക ഉപകരണങ്ങൾക്ക് ലോകമെമ്പാടും വലിയ സ്വീകാര്യതയുണ്ടെന്ന് തന്നെ  പറയണം.ഈ സാഹചര്യത്തിലാണ് ആളുകളെ കുളിപ്പിച്ചു തോർത്താനായി  ഒരു യന്ത്രം ഇറങ്ങിയിരിക്കുന്നത് . ജാപ്പനീസ് 
കമ്പനിയായ സയൻസ് കോ.ലിമിറ്റഡ് ആണ്,മനുഷ്യനെ  കുളിപ്പിച്ച് തോർത്താനുള്ള യന്ത്രത്തെ പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

ഏകദേശം 50 വർഷം മുമ്പായിരുന്നു   മനുഷ്യനെ  കുളിപ്പിക്കാൻ കഴിയുന്ന ഒരു വാഷിംഗ് മെഷീൻ എന്ന ആശയം ഉടലെടുക്കുന്നത്.1970-ൽ ജപ്പാൻ വേൾഡ് ഫെയറിൽ ഒരു മനുഷ്യ വാഷിംഗ് മെഷീൻ  വികസിപ്പിച്ചു. അൾട്രാസോണിക് ബാത്ത് എന്ന് വിളിക്കപ്പെടുന്ന ഈ വാഷിംഗ് മെഷീൻ വികസിപ്പിച്ച് പ്രദർശിപ്പിച്ചത് സാൻയോ ഇലക്ട്രിക് കമ്പനിയാണ്. ഇന്നത്തെ  പാനസോണിക് . വെറും 15 മിനിറ്റിനുള്ളിൽ മനുഷ്യനെ മസാജ് ചെയ്യുകയും വൃത്തിയാക്കുകയും ഉണക്കുകയും ചെയ്യുമെന്ന് പറയപ്പെടുന്നു.എന്നാൽ, ഈ മനുഷ്യ യന്ത്രത്തിന്  അക്കാലത്ത് വലിയ വാണിജ്യപ്രാധാന്യം ലഭിച്ചിരുന്നില്ല.

ഇപ്പോൾ 50 വർഷത്തിന് ശേഷം,മനുഷ്യരെ കുളിപ്പിച്ച് തോർത്തിയെടുക്കുന്ന യന്ത്രം ഹൈടെക് നവീകരണവുമായി  തിരിച്ചെത്തിയിരിക്കുകയാണ് ഒസാക്ക കൻസായിയിൽ വച്ച് നടന്ന എക്‌സ്‌പോയിൽ 1,000 -ത്തോളം പേരെ  ട്രയൽ റൺ നടത്തുകയും ചെയ്തു.എക്‌സിബിഷന് പിന്നാലെ  ഒരു മാസ് പ്രൊഡക്ഷൻ പതിപ്പ് പുറത്തിറക്കുമെന്നാണ് സയൻസ് കമ്പനി ചെയർമാൻ അയോമ മാധ്യമങ്ങളോട് പ്രതികരിച്ചത്. 

Technology News Machine Learning