/kalakaumudi/media/media_files/2025/08/16/air-2025-08-16-13-01-50.jpg)
ദുബായ്: വിമാനാപകടവും ദുരന്തത്തില്‍ മരിക്കുന്നവരുടെ എണ്ണവും ഇന്ന് ലോകത്ത് വര്‍ദ്ധിച്ചുവരികയാണ്. വിമാനാപകടങ്ങളുടെ നടക്കുന്ന വാര്‍ത്തകള്‍ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കെ അപകടത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാമ് ദുബായില്‍.
അടിയന്തര ലാന്‍ഡിംഗുകളുടെ ആഘാതം കുറയ്ക്കുന്നതിനായി ദുബായിലെ ബിറ്റ്‌സ് പിലാനിയിലെ ഒരു സംഘമാണ് എഐ പവേഡ് വിമാന അപകട അതിജീവന ആശയമായ പ്രോജക്ട് റീബര്‍ത്ത് അവതരിപ്പിച്ചത്. ഒരു അപകടം ഒഴിവാക്കാനാവാത്തപ്പോള്‍ കണ്ടെത്തുന്നതിന് ഈ സിസ്റ്റം സെന്‍സറുകളും എഐയും ഉപയോഗിക്കുന്നു, കൂടാതെ വിമാനം 3,000 അടിക്ക് താഴെയാണെങ്കില്‍, ആഘാതം കുറയ്ക്കുന്നതിന് രണ്ട് സെക്കന്‍ഡുകള്‍ക്കുള്ളില്‍ അതിവേഗ ബാഹ്യ എയര്‍ബാഗുകള്‍ വിന്യസിക്കുകയാണ് ചെയ്യുന്നത്.
കാറുകളുടെ എയര്‍ ബാഗുകല്‍ അകത്ത് പ്രവര്‍ത്തിക്കുന്നത് പോലെ ഈ മള്‍ട്ടി-ലെയേര്‍ഡ് എയര്‍ബാഗുകള്‍ വിമാനത്തിന്റെ മുന്‍ഭാഗം, താഴെഭാഗം, പിന്‍ഭാഗം എന്നിവയെ അപകടം നടന്ന ഉടന്‍ മൂടുകയും ആഘാതം മുഴുവന്‍ എയര്‍ബാഗിലേക്ക് വലിച്ചെടുക്കുകയും അതുവഴി അപകടം കുറയ്ക്കുമെന്നുമാണ് അവകാശപ്പെടുന്നത്. ആസമയത്ത് എന്‍ജിനുകളുടെ പ്രവര്‍ത്തനം നിലച്ചില്ലെങ്കില്‍ റിവേഴ് ത്രസ്റ്റ് പ്രവര്‍ത്തിപ്പിച്ച് എന്‍ജിന്റെ പ്രവര്‍ത്തനം സാവധാനത്തിലാക്കാനും സഹായിക്കുകയും ചെയ്യും.
അപായ സൂചന ലഭിച്ച ഉടന്‍ തന്നെ വിമാനത്തിന് ഓറഞ്ച് നിറം തെളിയുകയും ഇന്‍ഫ്രാറെഡ് ബീക്കണുകള്‍, ജിപിഎസ് ട്രാക്കറുകള്‍, മിന്നുന്ന ലൈറ്റുകള്‍ എന്നിവ പ്രവര്‍ത്തിപ്പിച്ച് രക്ഷാപ്രവര്‍ത്തകര്‍ക്ക് അതിവേഗം വിമാനത്തെ തിരിച്ചറിയാന്‍ സാദിക്കുകയും ചെയ്യും.
വിമാനത്തിന്റെ വേഗത കുറയ്ക്കുക, ആഘാതം പിടിച്ചെടുക്കുക, രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. കെവ്ലര്‍, സൈലോണ്‍ പോലുള്ള നൂതന വസ്തുക്കളാണ് ഇതിനായി ഉപയോഗിക്കുന്നത്. പുതിയ സാങ്കേതികവിദ്യയായ പ്രോജക്റ്റ് റീബര്‍ത്ത്, 2025 ലെ ജെയിംസ് ഡൈസണ്‍ അവാര്‍ഡിനും ക്ഷണിക്കപ്പെട്ടിട്ടുണ്ട്.