പിഡിഎഫില്‍ എഐ ചിത്രങ്ങളും; പുത്തന്‍ ഫീച്ചറുമായി അഡോബി അക്രോബാറ്റ്

എഐ അപ്ഡേറ്റിലൂടെ എഡിറ്റ് ഇമേജ് ഇന്‍ അക്രോബാറ്റ്, ജനറേറ്റ് ഇമേജ് ഇന്‍ അക്രോബാറ്റ് എന്നീ രണ്ട് പുതിയ ഫീച്ചറുകള്‍ അക്രോബാറ്റില്‍ ലഭിക്കും.

author-image
anumol ps
New Update
adobe

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00


മുംബൈ: പിഡിഎഫ് ആപ്ലിക്കേഷനായ അഡോബി അക്രോബാറ്റില്‍ പുതിയ എഐ ഫീച്ചറുകള്‍ ഉടന്‍ എത്തും. എഐയുടെ സഹായത്തോടെ പിഡിഎഫില്‍ ചിത്രങ്ങള്‍ ക്രിയേറ്റ് ചെയ്യാനും എഡിറ്റ് ചെയ്യാനും ഇനി സാധിക്കും. ഇതിനായി നിര്‍ദേശങ്ങള്‍ ടൈപ്പ് ചെയ്ത് നല്‍കിയാല്‍ മതി. അഡോബിയുടെ പുതിയ ഫയര്‍ഫ്ളൈ ഇമേജ് 3 മോഡല്‍ ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം.

എഐ അപ്ഡേറ്റിലൂടെ എഡിറ്റ് ഇമേജ് ഇന്‍ അക്രോബാറ്റ്, ജനറേറ്റ് ഇമേജ് ഇന്‍ അക്രോബാറ്റ് എന്നീ രണ്ട് പുതിയ ഫീച്ചറുകള്‍ അക്രോബാറ്റില്‍ ലഭിക്കും. എഡിറ്റ് ഇമേജില്‍ ജനറേറ്റീവ് ഫില്‍, റിമൂവ് ബാക്ക്ഗ്രൗണ്ട്, ഇറേസ്, ക്രോപ്പ് എന്നീ ഓപ്ഷനുകള്‍ ലഭ്യമാവും. എഐയുടെ പിന്തുണയിലാണ് ഇവയുടെ പ്രവര്‍ത്തനം.

ജനറേറ്റ് ഇമേജ് ഫീച്ചര്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ നിര്‍മിക്കാനും അതിന്റെ വലിപ്പവും ശൈലിയും മാറ്റാനുമെല്ലാം ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഇങ്ങനെ നിര്‍മിക്കുന്ന ചിത്രം ഡോക്യുമെന്റില്‍ എവിടെ വേണമെങ്കിലും സ്ഥാപിക്കുകയും ചെയ്യാം. ഡോക്യുമെന്റുകള്‍ക്ക് അനുയോജ്യമായ ചിത്രങ്ങള്‍ വളരെ എളുപ്പം നിര്‍മിക്കുന്നതിന് വേണ്ടിയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതുവഴി ഡോക്യുമെന്റുകള്‍ കൂടുതല്‍ സംവേദനക്ഷമവും ആകര്‍ഷകവുമാവും.

നേരത്തെ തന്നെ അക്രോബാറ്റില്‍ എഐ അസിസ്റ്റന്റ് ഫീച്ചര്‍ ലഭ്യമാണ്. എഐ അസിസ്റ്റന്റില്‍ പുതിയ കോണ്‍വര്‍സേഷന്‍ എഞ്ചിന്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഫയര്‍ഫ്ളൈ.അഡോബി.കോം എന്ന വെബ് ആപ്ലിക്കേഷനിലൂടെ അഡോബി ഇമേജ് ജനറേഷന്‍ ടൂള്‍ ഉപയോഗിക്കാം. ക്രോം, സഫാരി, ഫയര്‍ഫോക്സ് എന്നീ മൊബൈല്‍ ബ്രൗസറുകളിലും ഇത് ലഭ്യമാണ്.

ai feature adobe