AI+ നോവ 5G, പള്‍സ് സ്മാര്‍ട്ട്ഫോണുകള്‍ ജൂലൈ 8 ന് ഇന്ത്യന്‍ വിപണിയിലെത്തും

ആദ്യ രണ്ട് മോഡലുകളായ പള്‍സ്, നോവ 5G എന്നിവ ഫ്‌ലിപ്കാര്‍ട്ടില്‍ ലഭ്യമാകും. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി പുതിയ സ്മാര്‍ട്ട്ഫോണുകളുടെ രൂപകല്‍പ്പനയും സവിശേഷതകളും സ്ഥിരീകരിക്കുന്ന പുതിയ ടീസറുകള്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റ്പ്ലെയ്സും AI+ ഉം പങ്കിട്ടു.

author-image
Sneha SB
New Update
NOVA


മാധവ് ഷെത്തിന്റെ  Ntx ക്വാണ്ടം ഷിഫ്റ്റ് ടെക്‌നോളജീസിന്റെ ഉടമസ്ഥതയിലുള്ള AI+ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡിന്റെ സ്മാര്‍ട്ട് ഫോണുകള്‍ അടുത്തയാഴ്ച പുറത്തിറങ്ങും.ആദ്യ രണ്ട് മോഡലുകളായ പള്‍സ്, നോവ 5G എന്നിവ ഫ്‌ലിപ്കാര്‍ട്ടില്‍ ലഭ്യമാകും. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി പുതിയ സ്മാര്‍ട്ട്ഫോണുകളുടെ രൂപകല്‍പ്പനയും സവിശേഷതകളും സ്ഥിരീകരിക്കുന്ന പുതിയ ടീസറുകള്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റ്പ്ലെയ്സും AI+ ഉം പങ്കിട്ടു. നോവ 5G, പള്‍സ് എന്നിവ 5,000mAh ബാറ്ററിയും 50-മെഗാപിക്‌സല്‍ പിന്‍ ക്യാമറ യൂണിറ്റും ഉണ്ടെന്ന് സ്ഥിരീകരിച്ചു. AI+ നോവ 5G ഒരു Uniosc T8200 ചിപ്സെറ്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു,പള്‍സും നോവ 5G യും ജൂലൈ 8 ന് ലോഞ്ച് ചെയ്യുമെന്ന് AI+ ഒരു X പോസ്റ്റിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12:30 ന് ലോഞ്ച് നടക്കും, ഫ്‌ലിപ്കാര്‍ട്ട്, ഫ്‌ലിപ്കാര്‍ട്ട് മിനിറ്റ്‌സ്, ഷോപ്പ്‌സി എന്നിവയിലൂടെ ഹാന്‍ഡ്സെറ്റുകള്‍ വില്‍പ്പനയ്ക്കെത്തും. 5,000 രൂപ പ്രാരംഭ വിലയാണ് ഇവയ്ക്ക് നിശ്ചയിച്ചിരിക്കുന്നത്.

 

nova New Launches