അതിവേഗ വൈ- ഫൈ സര്‍വീസ് 1200 ല്‍ അധികം നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ എയര്‍ടെല്‍

22 ലധികം ഒടിടി പ്ലാറ്റ്ഫോമുകളും 350ലധികം ടിവി ചാനലുകളും ആക്സസ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പ്ലാന്‍ അവതരിപ്പിച്ചത്.

author-image
anumol ps
New Update
bharati airtel

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 



ന്യൂഡല്‍ഹി: പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെലിന്റെ അതിവേഗ വൈ- ഫൈ സര്‍വീസ് 1200 ല്‍ അധികം നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. നിരവധി ടിവി ഷോകളും സിനിമകളും വെബ് സീരീസുകളും എയര്‍ടെല്‍ വരിക്കാര്‍ക്ക് ആക്സസ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് വൈ- ഫൈ പ്ലാന്‍. 22 ലധികം ഒടിടി പ്ലാറ്റ്ഫോമുകളും 350ലധികം ടിവി ചാനലുകളും ആക്സസ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പ്ലാന്‍ അവതരിപ്പിച്ചത്. വൈവിധ്യമാര്‍ന്ന വിനോദ പരിപാടികള്‍ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

കൂടാതെ നിലവിലുള്ള ഉപഭോക്താക്കള്‍ എയര്‍ടെലിന്റെ മറ്റു സേവനങ്ങള്‍ കൂടി പ്രയോജനപ്പെടുത്തിയാല്‍ കൂടുതല്‍ മൂല്യം നല്‍കുമെന്നും കമ്പനി അറിയിച്ചു. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ടെലികോം ബ്രാന്‍ഡായ എയര്‍ടെല്‍, 2019 സെപ്തംബറിലാണ് എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍ അവതരിപ്പിച്ചത്. 

airtel wifi