ഐഒഎസില്‍ എഐ ഫീച്ചറുകള്‍; ഓപ്പണ്‍ എഐയുമായി ചര്‍ച്ചകള്‍ ആരംഭിച്ച്  ആപ്പിള്‍

ആപ്പിളിന്റെ ഐഒഎസ് 18 ല്‍ ഓപ്പണ്‍ എഐയുടെ എഐ ഫീച്ചറുകള്‍ എത്തിക്കുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച.

author-image
anumol ps
New Update
open ai

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

മുംബൈ: ഐഫോണുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സൗകര്യങ്ങള്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ആപ്പിളും ഓപ്പണ്‍ എഐയുമായി ചര്‍ച്ചകള്‍ പുനരാരംഭിച്ചതായി റിപ്പോര്‍ട്ട്. ആപ്പിളിന്റെ ഐഒഎസ് 18 ല്‍ ഓപ്പണ്‍ എഐയുടെ എഐ ഫീച്ചറുകള്‍ എത്തിക്കുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. മുമ്പും ഇരു കമ്പനികളും തമ്മില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍ പിന്നീട് കാര്യമായൊന്നും നടന്നില്ല.

ഇതിന് പുറമെ ജെമിനി ചാറ്റ് ബോട്ട് ഫീച്ചറുകള്‍ ഉപയോഗിക്കുന്നതിന് വേണ്ടി ആപ്പിള്‍ ഗൂഗിളുമായും ചര്‍ച്ചയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ ആരുമായി പങ്കാളിത്തം വേണമെന്നതില്‍ ആപ്പിള്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. 

അതേസമയം, ആപ്പിള്‍ സ്വന്തം നിലയ്ക്കും എഐ മോഡലുകള്‍ നിര്‍മിക്കുന്നുണ്ട്. ഈ എഐ മോഡലുകളും പുതിയ ഐഒഎസ് 18 ല്‍ ഉള്‍പ്പെടുത്തിയേക്കും. എന്നാല്‍ മികച്ചൊരു ചാറ്റ്ബോട്ട് ഫീച്ചര്‍ ഐഒഎസില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം ആപ്പിള്‍ നടത്തുന്നുണ്ട്. അതിന് വേണ്ടിയാണ് പുറത്തുനിന്നൊരു പങ്കാളിയെ തേടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

ai feature ios apple open ai