ഐഫോണ്‍ 15 പ്രോ മോഡലുകള്‍ ആപ്പിള്‍ പിന്‍വലിച്ചു

ഐഫോണ്‍ 15, ഐഫോണ്‍ 14 മോഡലുകളുടെ വില 10000 രൂപയോളം കുറച്ചു. ഐഫോണ്‍ 15 പ്രോ മാക്സ്, ഐഫോണ്‍ 15 പ്രോ എന്നിവയ്ക്കൊപ്പം ഐഫോണ്‍ 13 മോഡലുകളും ആപ്പിള്‍ ഉത്പാദനം നിര്‍ത്തുകയാണ്.

author-image
Athira Kalarikkal
New Update
iphone15 pro

Representative Image

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി : ഐഫോണ്‍ 16 സീരീസിന്റെ വരവോടെ ചില ഐഫോണ്‍ മോഡലുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നിവയുമാണ് പിന്‍വലിച്ചത്. ഇതോടൊപ്പം ഐഫോണ്‍ 15, ഐഫോണ്‍ 14 മോഡലുകളുടെ വില 10000 രൂപയോളം കുറച്ചു. ഐഫോണ്‍ 15 പ്രോ മാക്സ്, ഐഫോണ്‍ 15 പ്രോ എന്നിവയ്ക്കൊപ്പം ഐഫോണ്‍ 13 മോഡലുകളും ആപ്പിള്‍ ഉത്പാദനം നിര്‍ത്തുകയാണ്.

വിപണിയില്‍ ഐഫോണ്‍ 16 സീരീസില്‍ മാത്രമായിരിക്കും ആപ്പിള്‍ ഇന്റലിജന്‍സ് ലഭിക്കുക. നിലവിലുള്ള ഐഫോണ്‍ 15 പ്രോ ഉപഭോക്താക്കള്‍ക്ക് സോഫ്റ്റ് വെയര്‍ അപ്ഡേറ്റിലൂടെ ആപ്പിള്‍ ഇന്റലിജന്‍സ് ലഭിക്കുമെങ്കിലും പുതിയ ഐഫോണ്‍ 15 പ്രോ ഇനി വാങ്ങാന്‍ സാധിക്കില്ല. സെപ്റ്റംബര്‍ 13 മുതല്‍ ഐഫോണ്‍ 16 സീരീസിനായി ഓര്‍ഡര്‍ ചെയ്യാം. സെപ്റ്റംബര്‍ 20 മുതലാണ് വില്‍പന ആരംഭിക്കുക.

iphone 15 pro apple