ഐഫോണ്‍ 16 സീരീസുകള്‍ സെപ്തംബറില്‍ വിപണിയിലേക്ക്

ഐഫോണ്‍ 16, 16പ്ലസ്, 16 പ്രോ, 16 പ്രോ മാക്സ് എന്നിങ്ങനെയായിരിക്കും മോഡലുകള്‍. അടുത്ത മാസം പകുതിയോടെയായിരിക്കും അനാവരണ ചടങ്ങ്.

author-image
anumol ps
New Update
iphone 16

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 



കാലിഫോര്‍ണിയ: ആപ്പിള്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള ഫീച്ചറുമായി എത്തുന്ന ഐഫോണ്‍ 16 സീരീസ് സെപ്തംബറില്‍ വിപണിയില്‍ എത്തും. 

ഐഫോണ്‍ 16, 16പ്ലസ്, 16 പ്രോ, 16 പ്രോ മാക്സ് എന്നിങ്ങനെയായിരിക്കും മോഡലുകള്‍. അടുത്ത മാസം പകുതിയോടെയായിരിക്കും അനാവരണ ചടങ്ങ്. പ്രീ-ബുക്കിംഗ് സെപ്റ്റംബര്‍ 13ന് തുടങ്ങുകയും വില്‍പന 20ന് ആരംഭിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം ഐഫോണ്‍ 16 സിരീസിന്റെ നിര്‍മാണം ഊര്‍ജിതമായി നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഐഫോണിന്റെ ഏറ്റവും വലിയ നിര്‍മാതാക്കളായ ചൈനയിലെ ഫോക്സ്‌കോണ്‍ 50,000 തൊഴിലാളികളെ കഴിഞ്ഞ രണ്ടാഴ്ച അധികമായി ജോലിക്കെടുത്തു എന്നും റിപ്പോര്‍ട്ടുണ്ട്. 

 

iphone 16