എഐ ഉപയോഗിച്ച് ഇമോജികള്‍ നിര്‍മ്മിക്കാം; പുതിയ ഫീച്ചറുകളുമായി ആപ്പിള്‍

എഐ ഉപയോഗിച്ച് കസ്റ്റം ഇമോജികള്‍ നിര്‍മിക്കാനുള്ള സൗകര്യവും ആപ്പ് ഐക്കണ്‍ കസ്റ്റമൈസേഷന്‍ സൗകര്യവും ഉണ്ടാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

author-image
anumol ps
New Update
apple

apple

Listen to this article
0.75x1x1.5x
00:00/ 00:00


ന്യൂഡല്‍ഹി: പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ആപ്പിള്‍. ഐഒഎസ് 18 ഉള്‍പ്പെടെ നിരവധി ഫീച്ചറുകളാണ് അവതരിപ്പിക്കുന്നത്. ആപ്പിളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സായ വേള്‍ഡ് വൈഡ് ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സ് ജൂണ്‍ പത്തിന് ആരംഭിക്കും. ഇവിടെയാകും പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുക. എഐ അധിഷ്ഠിതമായ ഫീച്ചറുകളാകും വരുകയെന്നാണ് റിപ്പോര്‍ട്ട്. എഐ ഉപയോഗിച്ച് കസ്റ്റം ഇമോജികള്‍ നിര്‍മിക്കാനുള്ള സൗകര്യവും ആപ്പ് ഐക്കണ്‍ കസ്റ്റമൈസേഷന്‍ സൗകര്യവും ഉണ്ടാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ ഐഒഎസ് 18 ലെ മെസേജിങ് സംവിധാനത്തില്‍ എഐ ഫീച്ചറുകളും ഉണ്ടാകും. കസ്റ്റമൈസ്ഡ് എഐ ഇമോജി ഫീച്ചര്‍ അതിലൊന്നാണ്. നിലവിലുള്ള ഇമോജി ലൈബ്രറിയ്ക്ക് പുറത്തായിരിക്കും കസ്റ്റമൈസ്ഡ് എഐ ഇമോജി. 

ഐഒഎസ് 18 ലെ ഹോം സ്‌ക്രീനിലും അപ്ഗ്രേഡുകള്‍ വരുന്നുണ്ട്. നിലവിലെ ഗ്രിഡ് രീതിയില്‍ നിന്ന് മാറി ആപ്പ് ഐക്കണുകള്‍ സ്‌ക്രീനില്‍ എവിടെ വേണമെങ്കിലും വെക്കാന്‍ ഉപഭോക്താവിന് സാധിക്കും. ആപ്പ് ഐക്കണുകളുടെ നിറം മാറ്റാനും സൗകര്യമുണ്ടാവും. ഒരു വിഭാഗത്തില്‍ പെടുന്ന ആപ്പുകളെ പ്രത്യേക നിറം നല്‍കി വേര്‍തിരിക്കാനും സൗകര്യമുണ്ടാവും. ഈ അപ്ഗ്രേഡുകളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ജൂണ്‍ 10 ന് കമ്പനി നടത്തിയേക്കും.

apple