വിലയിൽ ഞെട്ടില്ല; ഐഫോൺ 16 സീരീസ് അവതരിപ്പിച്ച് ആപ്പിൾ

സെപ്‌റ്റംബർ 20 മുതൽ സ്‌റ്റോറുകളിൽ ഉപകരണങ്ങൾ ലഭ്യമാകുന്നതിനാൽ, പ്രീ-ഓർഡറുകൾ സെപ്റ്റംബർ 13ന് ആരംഭിക്കും. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയാണ് അവതരിപ്പിച്ച പ്രധാന മോഡലുകൾ.

author-image
Vishnupriya
New Update
apple 16 series
Listen to this article
0.75x 1x 1.5x
00:00 / 00:00

ഏറ്റവും പുതിയ ഐഫോൺ 16 സീരീസ് ഇറ്റ്സ് ഗ്ലോടൈം ഇവന്റിൽ അവതരിപ്പിച്ച് ആപ്പിൾ. 4 മോഡലുകൾ ലൈനപ്പിൽ ഉൾപ്പെടുന്നു. സെപ്‌റ്റംബർ 20 മുതൽ സ്‌റ്റോറുകളിൽ ഉപകരണങ്ങൾ ലഭ്യമാകുന്നതിനാൽ, പ്രീ-ഓർഡറുകൾ സെപ്റ്റംബർ 13ന് ആരംഭിക്കും. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയാണ് അവതരിപ്പിച്ച പ്രധാന മോഡലുകൾ.

ആപ്പിള്‍ ഈ വര്‍ഷം പരിചയപ്പെടുത്തിയ പ്രീമിയം ശ്രേണിയിലെ താരതമ്യേന വില കുറഞ്ഞ മോഡലുകളാണ് ഐഫോണ്‍ 16, 16 പ്ലസ് എന്നിവ യഥാക്രമം 6.1-ഇഞ്ച്, 6.7-ഇഞ്ച് ഡിസ്‌പ്ലേകളോടെ അവരുടെ മുൻഗാമിയുടെ രൂപകൽപ്പന നിലനിർത്തുന്നു, 2000 nits പീക്ക് എത്തുകയും 1 nit വരെ മങ്ങുകയും ചെയ്യുന്ന ഡിസ്പ്ലേ. , 48MP മെയിൻ സെൻസറും പുതിയ 12MP അൾട്രാവൈഡ് ലെൻസും ഈ ഫോണിലുണ്ട്. 

ഐഫോണ്‍ 16, 16 പ്ലസ് മോഡലുകളെ ചരിത്രം രേഖപ്പെടുത്താന്‍ പോകുന്നത് ആപ്പിളിന്റെ സ്വന്തം നിര്‍മ്മിത ബുദ്ധി (എഐ) ഉള്ളാലെ പ്രവര്‍ത്തിപ്പിക്കാന്‍ ശേഷിയുള്ള ഇതുവരെ ഇറങ്ങിയിരിക്കുന്നതിലേക്കും വച്ച് ഏറ്റവും വില കുറഞ്ഞ ഫോണ്‍ എന്നായിരിക്കും. ആപ്പിള്‍ ഇന്റലിജന്‍സ് എന്ന പേരിലായിരിക്കും ഓണ്‍-ഡിവൈസ് എഐ പ്രവര്‍ത്തിക്കുക. 

നേരത്തെ പുറത്തിറങ്ങിയ ഐഫോണ്‍ 15 പ്രോയേക്കാളും ഐഫോണ്‍ 15 പ്രോ മാക്‌സിനേക്കാളും വില കുറവാണ് പുതിയ ഐഫോണ്‍ മോഡലുകള്‍ക്ക്. 128 ജിബി ഐഫോണ്‍ 16 പ്രോയുടെ വില 1,19,900 മുതലാണ് ഇന്ത്യയില്‍ ആരംഭിക്കുന്നത്. ഇതേ മോഡലിന് ഐഫോണ്‍ 15 പ്രോയില്‍ 1,34,900 രൂപ വില വരും. അതുപോലെ ഐഫോണ്‍ 16 പ്രോ മാക്‌സിന് 1,44,900 രൂപയാണ് ആപ്പിള്‍ ഇന്ത്യയില്‍ വിലയിട്ടിരിക്കുന്നത്.

മുന്‍ഗാമിയായ ഐഫോണ്‍ 15 പ്രോക്കാവട്ടെ 1,44,900 രൂപ വില വരും. ഏറ്റവും ഉയര്‍ന്ന വകഭേദമായ 1 ടിബി ഐഫോണ്‍ 15 പ്രോ മാക്‌സിന് 1,99,900 രൂപയാണെങ്കില്‍ ഐഫോണ്‍ 16 പ്രോ മാക്‌സിന് 1,84,900 രൂപയാണ് വില. ഇങ്ങനെ എല്ലാ പുതിയ ഐഫോണ്‍ മോഡലുകള്‍ക്കും സമാനമായ പഴയ മോഡലിനേക്കാള്‍ 15,000 രൂപ കുറവുണ്ട്.

പ്രതീക്ഷിച്ചതുപോലെ, കഴിഞ്ഞ വർഷത്തെ മോഡലുകളായ ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയ്ക്ക് ആപ്പിൾ ഇവന്റിന് ശേഷം വിലക്കുറവ് ലഭിച്ചു. ഏകദേശം 10,000 രൂപ വരെ വിലക്കുറവ് ഓൺലൈൻ സ്റ്റോറിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. അതേസമയം ഫ്ലിപ്കാർട്ടും ആമസോണും പോലുള്ള ഓൺലൈൻ സൈറ്റുകൾ ഇവയെ കൂടുതൽ വിലക്കുറവിൽ വിൽക്കുമെന്ന് പ്രതീക്ഷിക്കാം. വിലക്കുറവ് മറ്റ് ഐഫോൺ മോഡലുകൾക്കും ബാധകമാണ്. കൂടാതെ, ഐഫോൺ 14 ,ഐഫോൺ 14 പ്ലസ് തുടങ്ങിയ പഴയ മോഡലുകൾക്കും വില കുറഞ്ഞിട്ടുണ്ട്.

വില പ്രാരംഭ മോഡലുകൾക്ക് ഒറ്റ നോട്ടത്തിൽ:

iPhone 16:₹79,900

iPhone 16 Plus:₹89,900

iPhone 16 Pro:₹1,19,900
iPhone 16 Pro Max:₹1,44,900

apple iphone 16 series