ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ഫോണ്‍ അടുത്തവര്‍ഷം

ഏകദേശം 2,17,500 ഇന്ത്യന്‍ രൂപയ്ക്കായിരിക്കും ഫോണ്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭ്യമാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. സാംസങ്ങിന്റെ ഗാലക്‌സി ദ ഫോള്‍ഡ് 6 ന്റെ വിലയേക്കാള്‍ കൂടുതലാണ്.

author-image
Prana
New Update
apple

ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ഫോണ്‍ അടുത്തവര്‍ഷം പുറത്തിറങ്ങിയേക്കും. ഏകദേശം 2,500 ഡോളര്‍ വിലമതിക്കുന്ന പ്രീമിയം മോഡലുമായാണ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ 2026 അവസാനത്തോടെ ആപ്പിള്‍ വിപണിയില്‍ അവതരിപ്പിക്കുക.ലോകത്തിലെ തന്നെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായി നിലനില്‍ക്കുമ്പോഴും ഫോള്‍ഡബിള്‍ ഫോണുകള്‍ ആപ്പിളിന്റെ ബലഹീനതയായിരുന്നു. വിപണിയില്‍ പ്രധാന എതിരാളിയായ സംസങ് അടക്കമുള്ള കമ്പനികള്‍ ഫോള്‍ഡബിളുകളുമായി കളംനിറയുമ്പോള്‍പ്പോലും ആപ്പിള്‍ മടക്കാനാവുന്ന ഫോണ്‍ അവതരിപ്പിച്ചിട്ടില്ല. സാംസങ്ങിന്റെ ഗാലക്‌സി ദ ഫോള്‍ഡ് സീരീസും, ദ ഫ്‌ലിപും ഉപഭോക്താക്കള്‍ക്കിടയില്‍ നല്ല സ്വാധീനം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഈ പോരായ്മ പരിഹരിച്ചുകൊണ്ട് അപ്പിള്‍ പുതിയ ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 2026 അവസാനത്തോടെയാകും ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ പ്രവേശിക്കുക. ഒരേസമയം സ്മാര്‍ട്ട്‌ഫോണിന്റെയും ഐപാഡിന്റെയും ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ഫോള്‍ഡബിളായിരിക്കും ഇതെന്നും സൂചനയുണ്ട്. 7.8 ഇഞ്ചിന്റെ ഇന്നര്‍ ഡിസ്‌പ്ലേ, 5.5ഇഞ്ചിന്റെ ഔ്ടര്‍ സ്‌ക്രീന്‍, ടച്ച് ഐഡി, ടൈറ്റാനിയം അലോയ് കേസിങ് എന്നിവയാവും പ്രധാന ഫീച്ചറുകള്‍ എന്നാണ് സൂചന. ആദ്യഘട്ടത്തില്‍ 3 മുതല്‍ 5 മില്യണ്‍ യൂണിറ്റുകളുടെ വരെ നിര്‍മ്മാണം ലക്ഷ്യമിടുന്നുണ്ട്. ഏകദേശം 2,17,500 ഇന്ത്യന്‍ രൂപയ്ക്കായിരിക്കും ഫോണ്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭ്യമാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് പ്രധാന എതിരാളിയായ സാംസങ്ങിന്റെ ഗാലക്‌സി ദ ഫോള്‍ഡ് 6 ന്റെ വിലയേക്കാള്‍ കൂടുതലാണ്. എല്ലാവര്‍ഷവും സെപ്റ്റംബറില്‍ പുതിയ ഐ ഫോണ്‍ സീരീസ് പ്രഖ്യാപിക്കുന്നതിനാല്‍ സെപ്റ്റംബറിലാകും ഈ മോഡലും പ്രഖ്യാപിക്കുക എന്നാണ് സൂചന. ആപ്പിള്‍ ഐഫോണ്‍ 18 സീരീസിന്റെ പ്രഖ്യാപനവും ഇതോടനുബന്ധിച്ച് ഉണ്ടായേക്കും

apple