ആക്‌സിയം 4 ഇന്ന് ബഹിരാകാശ നിലയത്തിലെത്തും ; ഡോക്കിംങ് 4:30ന്

ഇന്ത്യന്‍ സമയം വൈകിട്ട് 4.30ന് പേടകത്തിന്റെ ഡോക്കിങ് ആരംഭിക്കുമെന്നാണ് വിവരം.പേടകം സ്വയം ഡോക്ക് ചെയ്യുമെന്ന് നാസ അറിയിച്ചു.

author-image
Sneha SB
New Update
AXIOM DOCKING

ഫ്‌ളോറിഡ : ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്‌സിയം 4 ദൗത്യം ഇന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തും.ഇന്ത്യന്‍ സമയം വൈകിട്ട് 4.30ന് പേടകത്തിന്റെ ഡോക്കിങ് ആരംഭിക്കുമെന്നാണ് വിവരം.പേടകം സ്വയം ഡോക്ക് ചെയ്യുമെന്ന് നാസ അറിയിച്ചു.28.5 മണിക്കൂര്‍ സഞ്ചരിച്ചാണു പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തുന്നത്.പെഗ്ഗി വിറ്റ്‌സന്‍ (യുഎസ്), സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നിവരാണു ശുഭാംശു ശുക്ലയ്‌ക്കൊപ്പം യാത്ര ചെയ്യുന്ന മറ്റു യാത്രക്കാര്‍.യുഎസിലെ കെന്നഡി സ്‌പേസ് സെന്ററിലെ 39 എ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു റോക്കറ്റ് ലോഞ്ച്.റോക്കറ്റിനു മുകളില്‍ ഘടിപ്പിച്ച ഡ്രാഗണ്‍ സി 213 പേടകത്തിലാണു യാത്രാസംഘമുള്ളത്.

 

internationla space station space mission space docking