
പ്രതീകാത്മക ചിത്രം
മുംബൈ: ബ്ലൂടിക്കുകൾ സൗജന്യമാക്കാൻ ഒരുങ്ങി എക്സ്. ഇനി എക്‌സിൽ വലിയ ജനപ്രീതിയും സ്വാധീനവുമുള്ള ഉപഭോക്താക്കൾക്കായിരിക്കും ബ്ലൂ ടിക്ക് ബാഡ്ജ് സൗജന്യമായി ലഭിക്കുക. എക്‌സ് പ്രീമിയം വരിക്കാരായ 2500 വെരിഫൈഡ് ഉപഭോക്താക്കൾ ഫോളോവർമാരായുള്ള എക്‌സ് ഉപഭോക്താക്കൾക്ക് ബ്ലൂ ടിക്ക് ബാഡ്ജ് ഉൾപ്പടെയുള്ള പ്രീമിയം ഫീച്ചറുകൾ സൗജന്യമായി ലഭിക്കും.
മുമ്പ് ഉപഭോക്താക്കളുടെ യഥാർത്ഥ അക്കൗണ്ട് തന്നെയാണെന്ന് സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് ട്വിറ്റർ അക്കൗണ്ടുകൾക്ക് ബ്ലൂ ടിക്ക് നൽകിയിരിക്കുന്നത്. ഇത് സൗജന്യമായാണ് നൽകിയിരുന്നത്.എന്നാൽ ട്വിറ്ററിനെ ഇലോൺ മസ്‌ക് ഏറ്റെടുത്തതിന് ശേഷം സബ്‌സ്‌ക്രിപ്ഷൻ എടുക്കുന്നവരുടെ അടയാളമായി ബ്ലൂ ടിക്ക് ബാഡ്ജ് മാറുകയായിരുന്നു.
എക്‌സ് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ എടുക്കുന്നവർക്ക് മാത്രം ബ്ലൂ ടിക്ക് നൽകുമെന്ന വ്യവസ്ഥയിലാണ് ഇപ്പോൾ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.
കൂടാതെ 5000 വെരിഫൈഡ് ഫോളോവർമാരുള്ള ഉപഭോക്താക്കൾക്ക് ഉയർന്ന സബ്‌സ്‌ക്രിപ്ഷൻ പ്ലാനായ പ്രീമിയം പ്ലസ് സൗജന്യമായി ലഭിക്കും.