50 ദിവസ വാലിഡിറ്റിയുള്ള റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍

കഴിഞ്ഞ ദിവസം 485 രൂപയുടെ പ്ലാനിന്റെ ആനുകൂല്യങ്ങള്‍ ബിഎസ്എന്‍എല്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിശദീകരിച്ചിരുന്നു.

author-image
Biju
New Update
bsnl

ന്യൂഡല്‍ഹി: ബിഎസ്എന്‍എല്‍ പ്ലാനുകളില്‍ പലതും ഏറെനാളായി ലഭ്യമായിട്ടുള്ളവയായിരുന്നു. അതിനാല്‍ അവയില്‍ ലഭ്യമാകുന്ന ആനുകൂല്യങ്ങളെപ്പറ്റി വരിക്കാര്‍ക്ക് ഒരു ധാരണയുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ നടന്ന പ്ലാന്‍ പരിഷ്‌കരണത്തിലൂടെ വരിക്കാര്‍ ഇതുവരെ പുലര്‍ത്തി വന്ന ധാരണകളെല്ലാം മാറിമറിയപ്പെട്ടു. മുന്‍പ് റീച്ചാര്‍ജ് ചെയ്തിരുന്ന ഒരു പ്ലാനില്‍ അന്ന് ലഭിച്ച ആനുകൂല്യങ്ങള്‍ ആയിരിക്കില്ല ഇപ്പോള്‍ ലഭിക്കുക. വലിയ തോതില്‍ നിരക്ക് കൂട്ടാതെ മുന്നോട്ട് പോകുക, അതേസമയം തന്നെ വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുക എന്ന ഒരു സാഹചര്യം നേരിട്ടപ്പോള്‍ ബിഎസ്എന്‍എല്‍ തങ്ങളുടെ ജനപ്രിയ പ്ലാനുകളുടെ വാലിഡിറ്റികളില്‍ ചെറിയ മാറ്റം വരുത്തിക്കൊണ്ടാണ് അതിനെ നേരിട്ടത്. അതിനാല്‍ പ്ലാനുകള്‍ പലതും പൊളിച്ചെഴുതപ്പെട്ടു.

പ്ലാനുകളുടെ വാലിഡിറ്റി കുറച്ചത് വരിക്കാരോട് ഡയറക്ടായി തുറന്ന് പറയാന്‍ ബിഎസ്എന്‍എല്ലിന് കഴിയില്ല. എന്നാല്‍ പ്ലാനുകളുടെ ആനുകൂല്യങ്ങള്‍ മാറിയത് വരിക്കാരെ അറിയിക്കുകയും വേണം. ഈ സാഹചര്യത്തില്‍ ബിഎസ്എന്‍എല്‍ അടുത്തിടെ വാലിഡിറ്റി പരിഷ്‌കരിച്ച പ്ലാനുകളിലെ പുതിയ ആനുകൂല്യങ്ങള്‍ ഒന്നൊന്നായി ആളുകളെ പരിചയപ്പെടുത്തിവരുന്നു. ബിഎസ്എന്‍എല്‍ പറഞ്ഞില്ല എങ്കിലും ജനപ്രിയ പ്ലാനുകളുടെ വാലിഡിറ്റി കുറയ്ക്കപ്പെട്ട വിവരം ഞങ്ങള്‍ എക്‌സ്‌ക്ലൂസീവായി റിപ്പോര്‍ട്ട് ചെയ്തിരുന്നു എന്നത് വേറെ കാര്യം.

കഴിഞ്ഞ ദിവസം 485 രൂപയുടെ പ്ലാനിന്റെ ആനുകൂല്യങ്ങള്‍ ബിഎസ്എന്‍എല്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിശദീകരിച്ചിരുന്നു. അതുപോലെ തന്നെ വരിക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട റീച്ചാര്‍ജ് ഓപ്ഷനുകളിലൊന്നായ 347 രൂപയുടെ റീച്ചാര്‍ജ് പ്ലാനിന്റെ പുതുക്കിയ ആനുകൂല്യങ്ങളും ബിഎസ്എന്‍എല്‍ വിവരിച്ചിട്ടുണ്ട്. 


347 രൂപയുടെ ബിഎസ്എന്‍എല്‍ പ്ലാനില്‍ മുന്‍പ് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍

അണ്‍ലിമിറ്റഡ് കോളിംഗ്, ദിവസം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ, 54 ദിവസ വാലിഡിറ്റി എന്നിവയാണ് 347 രൂപയുടെ ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാനില്‍ ലഭ്യമായിരുന്ന പ്രധാന ആനുകൂല്യങ്ങള്‍. എന്നാല്‍ സെപ് റ്റംബര്‍ മുതല്‍ ഈ പ്ലാനിന്റെ വാലിഡിറ്റി ചെറിയ തോതില്‍ കുറയ്ക്കപ്പെട്ടിരിക്കുന്നു.