സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമല്ല; ആവശ്യമില്ലെങ്കില്‍ ഡിലീറ്റ് ചെയ്യാം: മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

വലിയ പ്രതിഷേധമാണ് മൊബൈല്‍ ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കുന്നതിനെതിരെ ഉയര്‍ന്നുവന്നത്. പ്രതിപക്ഷ നേതാക്കളില്‍ പലരും ഈ നീക്കത്തിനെതിരെ രംഗത്തുവന്നിരുന്നു.

author-image
Biju
New Update
jyothi

ന്യുഡല്‍ഹി: സഞ്ചാര്‍ സാഥി ആപ്പ് വിവാദത്തില്‍ വിശദീകരണവുമായി ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ഒരു നിര്‍ബന്ധവും ഇല്ലെന്നും ഫോണുകളില്‍ നിന്ന് അവ ഡിലീറ്റ് ചെയ്യാന്‍ സാധിക്കുമെന്നും സിന്ധ്യ വ്യക്തമാക്കി. ആപ്പ് അടിച്ചേല്പിക്കുകയല്ലെന്നും അവ നിലനിര്‍ത്തണോ വേണ്ടയോ എന്നത് വ്യക്തികളുടെ തീരുമാനമായിരിക്കും എന്നും മന്ത്രി പറഞ്ഞു.

വലിയ പ്രതിഷേധമാണ് മൊബൈല്‍ ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കുന്നതിനെതിരെ ഉയര്‍ന്നുവന്നത്. പ്രതിപക്ഷ നേതാക്കളില്‍ പലരും ഈ നീക്കത്തിനെതിരെ രംഗത്തുവന്നിരുന്നു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഇതെന്നാണ് കെ സി വേണുഗോപാലും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കള്‍ വിമര്‍ശിച്ചത്. എല്ലാം നിരീക്ഷിക്കാനുള്ള ബിഗ് ബ്രദറിന്റെ നീക്കമാണിത് എന്നും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. പെഗാസസ് ഉള്‍പ്പെടെയുള്ള ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് സഞ്ചാര്‍ സാഥി ആപ്പ് എല്ലാ ഫോണുകളിലും പ്രീ ഇന്‍സ്റ്റോള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. മൂന്ന് മാസത്തിനകം നടപ്പാക്കാനായിരുന്നു ഫോണ്‍ നിര്‍മാതാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. ആപ്പിള്‍, സാംസങ്, വിവോ, ഓപ്പോ. ഷവോമി എന്നീ കമ്പനികള്‍ക്കാന നിര്‍ദേശം ലഭിച്ചത്. സൈബര്‍ തട്ടിപ്പുകളെ പ്രതിരോധിക്കാനാണ് ഈ ആപ്പ് എന്നതാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വിശദീകരണം.