ക്ലോഡ് എഐ ചാറ്റ് ബോട്ട് ഇനി സ്മാര്‍ട്ട്‌ഫോണിലും

എഐ സ്റ്റാര്‍ട്ട് അപ്പ് ആയ ആന്ത്രോപിക്ക് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ക്ലോഡ് എന്ന എഐ മോഡല്‍ അവതരിപ്പിച്ചത്.

author-image
anumol ps
New Update
claude

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

മുംബൈ: ആന്ത്രോപിക് വികസിപ്പിച്ച ക്ലോഡ് എന്ന എഐ മോഡല്‍ ഇനി സ്മാര്‍ട്ഫോണിലും ലഭ്യമാകും. നേരത്തെ വെബ്ബില്‍ മാത്രമായിരുന്നു ക്ലോഡ് ലഭ്യമായിരുന്നത്. അതേസമയം നിലവില്‍ ഐഒഎസില്‍ മാത്രമാണ് ക്ലോഡ് ആപ്പ് ലഭിക്കുക. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ ഇനിയും കാത്തിരിക്കണം.

എഐ സ്റ്റാര്‍ട്ട് അപ്പ് ആയ ആന്ത്രോപിക്ക് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ക്ലോഡ് എന്ന എഐ മോഡല്‍ അവതരിപ്പിച്ചത്. നാല് വര്‍ഷക്കാലം ഓപ്പണ്‍ എഐയുടെ ഗവേഷണ വിഭാഗം വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച ഡാരിയോ അമോഡെയ് ആണ് ആന്ത്രോപിക്കിന്റെ മേധാവി.  ചിത്രങ്ങളും ഫയലുകളും വിശകലനം ചെയ്യാന്‍ ക്ലോഡിന് സാധിക്കും.

ഡൗണ്‍ലോഡ് ചെയ്യാന്‍: 

ആപ്പ്സ്റ്റോറില്‍ നിന്ന് ക്ലോഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ചോ ആപ്പിള്‍ ഐഡി, അല്ലെങ്കില്‍ മറ്റേതെങ്കിലും ഇമെയില്‍ ഐഡി ഉപയോഗിച്ചോ ആപ്പില്‍ ലോഗിന്‍ ചെയ്യാം. ചോദിക്കുന്ന വിവരങ്ങള്‍ നല്‍കി വ്യവസ്ഥകള്‍ അംഗീകരിക്കുക. ഇതിന് ശേഷം ആപ്പ് ഉപയോഗിക്കാം.

ക്ലോഡിന്റെ സൗജന്യ പതിപ്പില്‍ സന്ദേശങ്ങള്‍ അയക്കുന്നതിന് പരിധിയുണ്ട്. നിശ്ചിത സമയ പരിധിയിക്കുള്ളില്‍ ഏഴോ എട്ടോ സന്ദേശങ്ങളെ അയക്കാനാവൂ. പിന്നീട് മണിക്കൂറുകള്‍ കാത്തിരുന്നതിന് ശേഷമേ ക്ലോഡ് വീണ്ടും ഉപയോഗിക്കാനാവൂ.

ക്ലോഡ് പ്രോ സബ്സ്‌ക്രിപ്ഷന് 1999 രൂപയാണ് പ്രതിമാസ നിരക്ക്. ഉയര്‍ന്ന ട്രാഫിക്ക് ഉള്ളപ്പോഴും സുഗമമായ രീതിയില്‍ ക്ലോഡ് ഉപയോഗിക്കാന്‍ പ്രോ വരിക്കാര്‍ക്ക് സാധിക്കും. ക്ലോഡ് 3 ഓപ്പസ് എന്ന ആന്ത്രോപിക്കിന്റെ ഏറ്റവും ശക്തിയേറിയ എഐ മോഡലും പ്രോ വരിക്കാര്‍ക്ക് ഉപയോഗിക്കാനാവും.

claude ai model