ന്യൂഡല്‍ഹി: പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്‌സ് കമ്പനിയായ നത്തിങ്ങിന്റെ സബ് ബ്രാന്‍ഡ് ആയ സിഎംഎഫിന്റെ ബജറ്റ് സ്മാര്‍ട്ട്‌ഫോണായ സിഎംഎഫ് ഫോണ്‍ വണ്‍ ഇന്ത്യന്‍ വിപണിയിലേക്ക്. നാളെയാകും വിപണിയില്‍ കമ്പനി തങ്ങളുടെ ഫോണ്‍ അവതരിപ്പിക്കുക. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സിഎംഎഫിന്റെ ആദ്യ ഫോണാണിത്. 20,000 രൂപയില്‍ താഴെയായിരിക്കും ഫോണിന്റെ വില എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 15,999 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. എട്ട് ജിബി റാമുള്ള വേരിയന്റിന് അല്‍പ്പം കൂടി വില ഉയരും. ഈ മോഡലിന് 17,999 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.