/kalakaumudi/media/media_files/sRGbidyVwLJx1OLMo093.jpg)
ഡീപ്സീക്ക് എഐക്ക് എതിരെ കോപ്പിയടി ആരോപണവുമായി ഓപ്പണ്‍ എഐ രംഗത്തെത്ത്. ചൈനീസ് കമ്പനികള്‍ തങ്ങളുടെ സാങ്കേതികവിദ്യ പകര്‍ത്താന്‍ ശ്രമിക്കുന്നതായി ചാറ്റ് ജിപിടി ചാറ്റ്‌ബോട്ടിന്റെ നിര്‍മ്മാതാക്കളായ ഓപ്പണ്‍ എഐ ആരോപിച്ചു.
ചൈനീസ് അധിഷ്ഠിത കമ്പനികള്‍ മുന്‍നിര യുഎസ്എ എഐ കമ്പനികളുടെ മോഡലുകള്‍ പകര്‍ത്തിയെടുക്കാന്‍ നിരന്തരം ശ്രമിക്കുന്നതായി ഓപ്പണ്‍ എഐ വക്താവ് പറഞ്ഞു. ഡീപ്സീക്ക്, ഓപ്പണ്‍ സോഴ്സ് ഓപ്പണ്‍ എഐ ഉപയോഗിച്ചതായും ആരോപിച്ചു. എന്നാല്‍, ഇത്തരം ആരോപണങ്ങളെല്ലാം ഡീപ്സീക്ക് പൂര്‍ണമായും നിഷേധിച്ചു. ഓപ്പണ്‍ എഐയുടെ പ്രൊപ്രൈറ്ററി ടെക്നോളജി 'ഡിസ്റ്റിലേഷന്‍' ടെക്നിക് വഴി ഡീപ്സീക്ക് ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിച്ചുവരുന്നതായും ഓപ്പണ്‍ എ.ഐ അറിയിച്ചു. ചൈനീസ് കമ്പനികള്‍ നടത്തുന്ന തെറ്റായ നടപടികളുടെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ട്. യുഎസ് സാങ്കേതികവിദ്യ കൈക്കലാക്കാനുള്ള എതിരാളികളുടെ ശ്രമങ്ങളില്‍ നിന്ന് ഏറ്റവും കഴിവുള്ള മോഡലുകളെ മികച്ച രീതിയില്‍ സംരക്ഷിക്കുന്നതിന് തങ്ങള്‍ യുഎസ് ഗവണ്‍മെന്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഓപ്പണ്‍ എഐ പറയുന്നു.