/kalakaumudi/media/media_files/2025/11/18/supreme-2025-11-18-16-57-15.jpg)
ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസില്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശവുമായി സുപ്രീംകോടതി. ഉപഭോക്താവിന്റെ അക്കൗണ്ടുകളില്‍ വന്‍കിട ഇടപാടുകള്‍ പെട്ടെന്ന് നടക്കുന്നത് കണ്ടാല്‍ മുന്നറിയിപ്പ് നല്‍കണമെന്ന് സുപ്രീംകോടതി പറഞ്ഞു.
തുച്ഛമായ തുകകള്‍ ഇടപാട് നടത്തിയ വ്യക്തികള്‍ പെട്ടെന്ന് വന്‍ തുക ഇടപാട് നടത്തുമ്പോള്‍ അത് പരിശോധിക്കണം എന്നാണ് കോടതിയുടെ നിര്‍ദേശം. ഇതിനായി മുന്നറിയിപ്പ് നല്‍കുന്നതിനായുള്ള സംവിധാനം രൂപീകരിക്കേണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്വമാണെന്ന് കോടതി വ്യക്തമാക്കി. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ ആര്‍ബിഐ മാനദണ്ഡങ്ങള്‍ തയ്യാറാക്കിയെന്ന് കേന്ദ്രം അറിയിച്ചു. ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കാന്‍ ആഭ്യന്തരമന്ത്രാലയത്തോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
