പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്കായി മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ച് പ്രമുഖ ഡി. ടി. എച്ച് (ഡയറക്ട് ടു ഹോം) സേവന ദാതാക്കളായ ഡിഷ് ടി. വി.
അധിക ചെലവുകള്‍ ഇല്ലാതെ തന്നെ റീചാര്‍ജ് ചെയ്യുമ്പോള്‍ ജനപ്രിയ ഒ. ടി. ടി പ്ലാറ്റ്ഫോമുകളും ലഭിക്കുന്ന സ്മാര്‍ട്ട് പ്ലസ് പാക്കേജാണ് ഡിഷ് ടിവി അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം മാറ്റിയെടുക്കാവുന്ന പ്ലാനുകളില്‍ ഇനിമുതല്‍ ഒ. ടി. ടി പ്ലാറ്റ്ഫോമുകളും ലഭ്യമാകും.
ചാനലുകള്‍ക്ക് പുറമെ ഒ. ടി. ടി പ്ലാറ്റ്ഫോമുകളും പണമടച്ച് വാങ്ങുന്ന ടെലിവിഷന്‍ എന്റര്‍ടെയിന്‍മെന്റ് മേഖലയില്‍ ഇത്തരമൊരു നീക്കം ഇതാദ്യമാണ്. നിലവിലുള്ള വരിക്കാര്‍ക്കും പുതിയ സേവനം ലഭ്യമാകുമെന്ന് ഡിഷ് ടി.വി അറിയിച്ചു. ഒടിടി സൂപ്പര്‍ ആപ്ലിക്കേഷന്‍, സ്മാര്‍ട്ട് ആന്‍ഡ്രോയിഡ് സെറ്റ്ടോപ്പ് ബോക്സ് എന്നിവ നിര്‍മ്മിക്കുന്ന മുന്‍നിര ടിവി, മൊബൈല്‍ ഉല്പന്ന നിര്‍മ്മാതാക്കളുമായി സഹകരിച്ചാണ് ഡിഷ് ടിവി സ്മാര്‍ട്ട് പ്ലസ് സേവനം നല്‍കുന്നത്.