/kalakaumudi/media/media_files/shu6nQbz5JZ8HRi6JU4J.jpg)
സ്ഥിരമായി ഉപയോഗിക്കാത്ത ഫോണുകളില്‍ യു.പി ഐ സേവനം നിറുത്തുന്നു. ഏപ്രില്‍ 1 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും തട്ടിപ്പും അനധികൃത ഇടപാടുകളും തടയുന്നതിന് സജീവമല്ലാത്ത നമ്പറുകള്‍ വിച്ഛേദിക്കാന്‍ നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ - ചജഇ1 തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ബാങ്കുകള്‍ക്കും പേയ്മെന്റ് സേവന ദാതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കി.സേവനം തടസ്സപ്പെടാതിരിക്കാന്‍ ഉപയോക്താക്കള്‍ അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകള്‍ സജീവമായി തുടരുന്നുവെന്ന് ഉറപ്പാക്കണം.അല്ലാത്തപക്ഷം ഏപ്രില്‍ ഒന്നുമുതല്‍ യുപിഐ സേവനം ലഭിക്കില്ല. മൊബൈല്‍ നമ്പറുകള്‍ ഒരു നിശ്ചിത കാലയളവില്‍ സജീവമല്ലെങ്കില്‍ ആ നമ്പര്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്യുമെന്നും എന്‍പിസിഐ അറിയിച്ചു. ഉപയോഗിക്കാത്ത നമ്പറുകള്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ പിന്നീട് മറ്റള്ളവര്‍ക്ക് അനുവദിക്കുന്ന പതിവുണ്ട്. ഇത് തട്ടിപ്പ് വര്‍ധിക്കാന്‍ കാരണമാകുന്നു. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം പോലുള്ള പേയ്‌മെന്റ് ആപ്പുകളോടും ബാങ്കുകളോടും നിഷ്‌ക്രിയ നമ്പറുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട് യുപിഐ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിന് മുമ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കും.