/kalakaumudi/media/media_files/2025/06/24/e-chopper-2025-06-24-17-20-52.png)
വാഷിങ്ടണ്‍: 30 മിനിറ്റുകൊണ്ട് 130 കിലോമീറ്റര്‍ പിന്നിടുന്ന ഒരു വിമാനം 694 രൂപ (8 ഡോളര്‍) ണ് യാത്രാ ചിലവ്. ബീറ്റ ടെക്‌നോളജീസിന്റെ അലിയ സി.എക്‌സ് 300 ആണ് വ്യോമയാനചരിത്രത്തിലെ നാഴികക്കല്ലായിരിക്കുന്നത്. യുഎ സിലെ ഈസ്റ്റ് ഹാംപ്ടണില്‍നിന്ന് ജോണ്‍ എഫ്. കെന്നഡി വി മാനത്താവളത്തിലേക്ക് നാലു യാത്രക്കാരുമായാണ് വിമാനം പറന്നത്. ഇതേദൂരം ഒരു ഹെലി കോപ്റ്ററില്‍ സഞ്ചരിക്കാന്‍ ഏക ദേശം 13,885 രൂപ (160 ഡോളര്‍)ഇന്ധനച്ചെലവായി വേണ്ടിവരു മെന്നാണ് കണക്ക്.ഒറ്റ ചാര്‍ജിങ്ങില്‍ 250 നോട്ടിക്കല്‍ മൈല്‍വരെ പറക്കാന്‍ ബീറ്റ വിമാനങ്ങള്‍ക്ക് കഴിയും. രാജ്യത്തിനകത്തെ ചെറിയ യാത്രകള്‍ക്ക് ഇത് അനുയോജ്യമാണെന്നാണ് കമ്പനിയുടെ അവകാശവാദം. 2026 ആകുമ്പോഴേക്കും വിമാനങ്ങള്‍ക്ക് സര്‍വീസ് തുടങ്ങാനാകുമെന്നും പ്രതീക്ഷിക്കുന്നു.