ഇന്ത്യയില്‍ ജീന്‍ എടിറ്റിങിലൂടെ ആദ്യ ചെമ്മരിയാട്

മയോസ്റ്റാറ്റിന്‍ ജീനില്‍ എഡിറ്റിങ് നടത്തി മസില്‍ വളര്‍ച്ച 30% വര്‍ധിപ്പിച്ചാണ് പുതിയ ചെമ്മരിയാടിനെ സൃഷ്ടിച്ചത്.

author-image
Sneha SB
New Update
jean editing

അനിമല്‍ ബയോടെക്‌നോളജിയില്‍ ഇന്ത്യയുടെ പുതിയ യുഗാരംഭം. ജീന്‍ എഡിറ്റിങ്ങിലൂടെയാണ്  ചെമ്മരിയാടിനെ രൂപപ്പെടുത്തിയത്.ഷേറെ കശ്മീര്‍ യൂണിവേഴ്സിറ്റി ഓഫ് അഗ്രികള്‍ചറല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ പ്രഫ. റിയാസ് അഹമ്മദ് ഷായുടെ നേതൃത്വത്തില്‍ 4 വര്‍ഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് ക്രിസ്പര്‍-കാ സ് 9 സാങ്കേതിക വിദ്യ പ്രയോജനപ്പെടു ത്തിയുള്ള കണ്ടു പിടിത്തം.മയോസ്റ്റാറ്റിന്‍ ജീനില്‍ എഡിറ്റിങ് നടത്തി മസില്‍ വളര്‍ച്ച 30% വര്‍ധിപ്പിച്ചാണ് പുതിയ ചെമ്മരിയാടിനെ സൃഷ്ടിച്ചത്. പരമ്പരാഗത ക്രോസ്ബ്രീഡിങ് നടത്താതെ ജീന്‍ എഡിറ്റിങ് വഴി മാറ്റം സൃഷ്ടിക്കാനായെന്നതും ശ്രദ്ധേയമായി.

 

 

science