ജെമിനി ആപ്പ് ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണുകളില്‍ അവതരിപ്പിച്ചു

ഇംഗ്ലീഷും മലയാളവും അടക്കം 10 ഭാഷകളില്‍ ജെമിനി ചാറ്റ്ബോട്ടിന്റെ സേവനം ലഭ്യമാണ്. ഐഫോണ്‍ ഉപയോക്താക്കള്‍ക്കുള്ള ജെമിനി ആപ്പ് ഉടന്‍ എത്തും എന്നും ഗൂഗിള്‍ അറിയിച്ചു.

author-image
anumol ps
Updated On
New Update
gemini

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00


ന്യൂഡല്‍ഹി: ഗൂഗിളിന്റെ എഐ അസിസ്റ്റന്റായ 'ജെമിനി' മൊബൈല്‍ ആപ്ലിക്കേഷനായി ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണുകളിലെത്തി. ഇംഗ്ലീഷും മലയാളവും അടക്കം 10 ഭാഷകളില്‍ ജെമിനി ചാറ്റ്ബോട്ടിന്റെ സേവനം ലഭ്യമാണ്. ഐഫോണ്‍ ഉപയോക്താക്കള്‍ക്കുള്ള ജെമിനി ആപ്പ് ഉടന്‍ എത്തും എന്നും ഗൂഗിള്‍ അറിയിച്ചു. ടൈപ്പ് ചെയ്തോ ശബ്ദസന്ദേശത്തിലൂടെയോ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തോ ജെമിനി ചാറ്റ്ബോട്ടിന്റെ സഹായം തേടാം. 

ഗൂഗിളിന്റെ ജനറേറ്റീവ് എഐ ചാറ്റ്ബോട്ടാണ് ജെമിനി. സൂപ്പര്‍ചാര്‍ജ് ചെയ്ത ഗൂഗിള്‍ അസിസ്റ്റന്റിന് സമാനമാണ് ജെമിനി ആപ്ലിക്കേഷന്‍.  ജെമിനിയുടെ ആന്‍ഡ്രോയ്ഡ് ആപ്പ് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഗൂഗിളിന്റെ ഏറ്റവും നവീനമായ എഐ സാങ്കേതികവിദ്യ ജെമിനി ആപ്പും ജെമിനി അഡ്വാന്‍സ്ഡും നല്‍കും എന്നാണ് വാഗ്ദാനം. ഇംഗ്ലീഷിന് പുറമെ ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുഗു, ഉറുദു ഭാഷകളില്‍ ജെമിനി ഉപയോഗിക്കാം. ജെമിനി അഡ്വാന്‍സ്ഡ് ആപ്പില്‍ ഡാറ്റ അനാലിസിസും ഫയല്‍ അപ്ലോഡ് ചെയ്യാനുള്ള സംവിധാനങ്ങളും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയെ കൂടാതെ തുര്‍ക്കി, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളിലും ജെമിനി ആപ്പ് ഗൂഗിള്‍ പുറത്തിറക്കി. 



gemini app